aparna shaji|
Last Updated:
ചൊവ്വ, 21 ജൂണ്‍ 2016 (16:44 IST)
സംസ്കൃതത്തില്‍ “പവന്‍” എന്ന് പറയുന്നത് കാറ്റിനെയാണ്. “മുക്ത്” എന്ന് പറഞ്ഞാല്‍ സ്വതന്ത്രമാക്കുക എന്നും അര്‍ത്ഥം. അതായത് പവനമുക്താസനം എന്ന് പറഞ്ഞാല്‍ കാറ്റിനെ (വായു) സ്വതന്ത്രമാക്കുന്ന യോഗാസന സ്ഥിതി എന്ന് അര്‍ത്ഥം.
പവനമുക്താസനം ചെയ്യുമ്പോള്‍ ദഹനേന്ദ്രിയങ്ങള്‍ക്ക് ലഭ്യമാവുന്ന ഉഴിച്ചില്‍ കാരണം ആമാശയത്തിലും കുടലുകളിലുമുള്ള അധിക വായുവിനെ സ്വതന്ത്രമാക്കാന്‍ കഴിയുന്നു.
ചെയ്യേണ്ട രീതി:
* നിലത്ത് മലര്‍ന്ന് കിടക്കുക
* വശങ്ങളിലായി കൈകള്‍ നിവര്‍ത്തി വയ്ക്കണം
* കൈപ്പത്തികള്‍ നിലത്ത് കമഴ്ത്തി വയ്ക്കുക
* കാലുകള്‍ പിന്നോട്ട് മടക്കുക
* കാല്‍പ്പത്തികള്‍ നിലത്ത് അമര്‍ന്നിരിക്കണം
* പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കണം
* ശ്വാസം പുറത്തേക്ക് വിടുന്നതിന് അനുസൃതമായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണം
* കാല്‍മുട്ടുകള്‍ നെഞ്ചിനു സമീപത്തേക്ക് കൊണ്ടുവരിക
* കൈപ്പത്തികള്‍ തറയില്‍ അമര്‍ത്തിവയ്ക്കുക
* തോളുകളും ശിരസ്സും തറയില്‍ നിന്ന് ഉയര്‍ത്തുക
* തറയില്‍ കൈപ്പത്തികള്‍ വീണ്ടും അമര്‍ത്തുക
* പിന്‍ഭാഗവും കടിപ്രദേശവും തറയില്‍ നിന്ന് ഉയര്‍ത്തുക
* കാല്‍മുട്ടുകള്‍ നെഞ്ചിനോട് കൂടുതല്‍ അടുപ്പിക്കുക, ഈ സമയം കാല്‍പ്പാദങ്ങളും കാല്‍മുട്ടുകളും പരസ്പരം ചേര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം.
* ശിരസ്സ് കുനിക്കാതിരിക്കാനും ശ്രദ്ധിക്കണം
* കാല്‍മുട്ടിന് താഴെയായി കൈകള്‍ കോര്‍ത്ത് പിടിക്കുക.
* ഇനി കാല്‍മുട്ടുകള്‍ നെഞ്ചില്‍ അമര്‍ത്തണം.
* തലകുനിക്കാതെ കാല്‍മുട്ടുകളും കൈമുട്ടുകളും ചേത്ത് വച്ച് വേണം ഈ സ്ഥിതിയിലെത്താന്‍.
* അഞ്ച് സെക്കന്‍ഡോളം ഈ നിലയില്‍ തുടരണം.
* ശ്വാസം മുഴുവനായി പുറത്ത് വിടുക.
* ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് തല പൂര്‍വാവസ്ഥയില്‍ പിന്നിലേക്ക് കൊണ്ടുവരിക.
* കാലുകളില്‍ നിന്ന് കൈകള്‍ അയയ്ക്കാം
* പതുക്കെ കാലുകളും കൈകളും നിവര്‍ത്തി പൂര്‍വാവസ്ഥയിലേക്ക് മടങ്ങാം.
* ശരീരം അയച്ച് ആയാസ രഹിതമായി കിടക്കുക.
പ്രയോജനങ്ങള്‍:
* ഏതുപ്രായത്തിലുള്ളവര്‍ക്കും ഈ യോഗാസനം ചെയ്യുന്നത് ഗുണപ്രദമാണ്.
* മധ്യവയസ്സുകഴിഞ്ഞവര്‍ക്കും ഈ ആസനം ചെയ്യുന്നതിന് വിലക്കുകളില്ല.
* ശരീരത്തിലെ അനാവശ്യ വായുവിനെ പുറം തള്ളുന്നതിനാല്‍ ആന്ത്രവായുവിന് ശമനമുണ്ടാവുന്നു.