ആരോഗ്യത്തിന്റെ രഹസ്യം ഇവിടെ

നാം കഴിക്കുന്ന ഭക്ഷണവും ആരോഗ്യവും തമ്മിൽ ഉള്ള ബന്ധം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ മാംസഭുക്കിനേക്കാൾ ആരോഗ്യവും ആയുസ്സും കൂടുതൽ സസ്യഭുക്കുകൾക്കാണെന്ന സത്യം എത്ര പേർക്കറിയാം?. രുചിയുടെ പിന്നാലെ പോകുന്നവർ ആരോഗ്യത്തെ മറക്കുന്നു.

aparna shaji| Last Modified ബുധന്‍, 15 ജൂണ്‍ 2016 (17:11 IST)
നാം കഴിക്കുന്ന ഭക്ഷണവും ആരോഗ്യവും തമ്മിൽ ഉള്ള ബന്ധം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ മാംസഭുക്കിനേക്കാൾ ആരോഗ്യവും ആയുസ്സും കൂടുതൽ സസ്യഭുക്കുകൾക്കാണെന്ന സത്യം എത്ര പേർക്കറിയാം?. രുചിയുടെ പിന്നാലെ പോകുന്നവർ ആരോഗ്യത്തെ മറക്കുന്നു.

സസ്യഭുക്കുകളില്‍ പല രോഗങ്ങളും മാംസഭക്ഷണം കഴിക്കുന്നവരേക്കാള്‍ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സസ്യാഹാരികള്‍ കൂടുതല്‍ ഫൈബര്‍ കഴിക്കുന്നു. മാത്രമല്ല അവരുടെ ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ സസ്യാഹാരം കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്. കൂടാതെ സ്തനാര്‍ബുദ സാധ്യതയും വളരെ കുറവാണെന്നാണ് കണ്ടെത്തിയത്.

സസ്യാഹാരം കഴിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കുറവാണ് കണ്ടെത്തിയത്. എന്നാൽ സസ്യഭുക്കുകൾ അല്ലാത്തവരിൽ കൊളസ്ട്രൊളിനുള്ള സാധ്യത വളരെ കൂടുതലാണ്. പൂർണമായും സസ്യാഹാരം കഴിക്കുന്നവരിൽ രക്ത സമ്മർദ്ദം കുറയ്ക്കും. അതോടൊപ്പം പ്രമേഹത്തിനുള്ള സാധ്യതയും വളരെ കുറവാണ്.

മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും നിലനില്‍പ്പിനും നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ലാ ഘടകങ്ങളും സസ്യാഹാരത്തില്‍ സുലഭമാണ്. മാംസ്യം, കൊഴുപ്പുകള്‍, വിവിധ തരം ജീവകങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുലവണങ്ങള്‍, നാരുകള്‍ തുടങ്ങി ശരീരത്തിനു വേണ്ട സമസ്ത പോഷകങ്ങളുടെയും സമ്പുഷ്ടമായ കലവറയാണ് പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, കിഴങ്ങുകള്‍ തുടങ്ങിയവ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :