നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടോ, എങ്ങനെ തിരിച്ചറിയാം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 16 ഫെബ്രുവരി 2024 (18:26 IST)
ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഇന്ന് മലയാളികള്‍ക്കിടയില്‍ സാധാരണായിരിക്കുകയാണ്. എങ്കിലും ഇത് ഗുരുതര ആരോഗ്യപ്രശ്‌നമാണ്. ഇത് വിവിധ അവയവങ്ങളെ സാരമായി ബാധിക്കും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. അതില്‍ പ്രധാനപ്പെട്ടതാണ് കാരണമില്ലാതെ ശരീരം മെലിയുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലെങ്കിലും കോശങ്ങള്‍ക്കുള്ളില്‍ കുറവായിരിക്കും അങ്ങനെ ശരീരത്തിന് ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ സാധിക്കാതെ വരും. പിന്നാലെ കൊഴുപ്പിനെയും മസിലിനെയും ശരീരം വിഘടിപ്പിച്ച് ഊര്‍ജമുണ്ടാക്കാന്‍ ശ്രമിക്കും. ഇങ്ങനെയാണ് മെലിയുന്നത്.

മറ്റൊന്ന് ഇടക്കിടെ മൂത്രം ഒഴിക്കുന്നതാണ്. ഇത് ശരീരം പഞ്ചസാര പുറംതള്ളുന്നതിന് കണ്ടെത്തുന്ന മാര്‍ഗമാണ്. ഇതോടെ കൂടുതല്‍ ദാഹവും തോന്നും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതുകൊണ്ടാണിത്. മറ്റൊന്ന് കാഴ്ച മങ്ങലാണ്. കൂടാതെ അമിതമായ ക്ഷീണവും ഉണ്ടാകും. ഇന്‍സുലിന്‍ റെസിസ്റ്റന്റ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രമേഹത്തിന്റെ മറ്റൊരു സൂചന മുറിവുകള്‍ ഉണങ്ങാതിരിക്കുന്നതാണ്. കൂടാതെ ശരീരത്തില്‍ അണുബാധിയും തൊലിപ്പുറത്ത് ഫംഗസ് ബാധയുമുണ്ടാകാം. പഞ്ചസാരയുടെ അംശമാണ് ചര്‍മരോഗത്തിന് കാരണമാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :