Rijisha M.|
Last Updated:
ഞായര്‍, 4 നവംബര്‍ 2018 (16:34 IST)
കുരുമുളക് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. പനിയായാലും തൊണ്ടവേദനയായാലുമെല്ലാം നാം ആദ്യം കഴിക്കുന്നത് കുരുമുളകിട്ടിട്ടുള്ള എന്തെങ്കിലും ആയിരിക്കും. അത് ശരീരത്തിന് പുത്തൻ ഉണർവ് നൽകുകയും ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
രണ്ട് കുരുമുളകിട്ട് തിളപ്പിച്ച വെള്ളം രാത്രിയിൽ കുടിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. അതിന് കാരണം എന്താണെന്ന് പലർക്കും സംശയമുണ്ടായേക്കാം. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനുമൊക്കെ സഹായിക്കും. പച്ച വെള്ളം കുടിക്കുമ്പോൾ അണുബാധ ഉണ്ടായേക്കാമെന്ന് ഭയന്നാണ് പലരും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത്.
വെള്ളം തിളപ്പിക്കുമ്പോൾ അതിലേക്ക് രണ്ട് കുരുമുളക് കൂടി ഇടുന്നത് ഉത്തമമാണ്. കൂടാതെ ഈ വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും ടോക്‌സിനെ പുറന്തള്ളാനുമൊക്കെ സഹായിക്കും.