സജിത്ത്|
Last Modified വെള്ളി, 11 നവംബര്‍ 2016 (15:23 IST)
ഇന്ന് ടിവി ഇല്ലാത്ത വീടുകള്‍ ഇല്ല. ടിവി യുടെ ആവിര്‍ഭാവത്തോടെയാണ് അതിന്റെ കൂടെ റിമോട്ട് കണ്‍ട്രോള്‍ എന്ന മറ്റൊരു ഉപകരണത്തെക്കൂടി ജനങ്ങള്‍ കണ്ടു. പ്രോഗ്രാം ചാനലുകള്‍ മാറ്റാനും ശബ്ദം കൂട്ടുന്നതിനും കുറക്കുന്നതിനുമെല്ലാം ടിവിയുടെ അടുത്തേക്ക് പോകേണ്ടി വന്ന ഒരു കാലഘട്ടത്തില്‍ നിന്നും റിമോട്ട് കണ്‍ട്രോളിലേക്കുള്ള മാറ്റം വളരെ പെട്ടെന്നാണ് ഉണ്ടായത്. അതിവേഗത്തിലുള്ള ഇലക്ട്രോണിക്സിന്റെ വളര്‍ച്ചയാണ് ഇതിന് വഴിയൊരുക്കിയത്.
റിമോട്ട് കണ്‍ട്രോളുകള്‍ വന്നതോടെ പല ആളുകളും പലതരത്തിലുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആദ്യകാലങ്ങളില്‍ ടി വിയുടെ ശബ്ദമോ മറ്റോ കുറയ്ക്കുന്നതിനായി ആളുകള്‍ എഴുന്നേറ്റ് പോയിരുന്നു. എന്നാല്‍ റിമോട്ട് എത്തിയതോടെ ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കാത്തതു മൂലം ആളുകളുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുമെന്നും ഷുഗര്‍ പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നമ്മള്‍ ജിമ്മില്‍ പോയി പല തരത്തിലുള്ള വ്യായാമങ്ങളും ചെയ്യാറുണ്ട്. എന്നിരുന്നാലും തുടര്‍ച്ചയായി ഇരിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും പഠനങ്ങളില്‍ പറയുന്നു. എത്രതവണ എഴുന്നേക്കുകയും ഇരിക്കുകയും ചെയ്യുന്നുവോ അത്രത്തോളം ആരോഗ്യത്തിന് ഗുണപ്രധമായ മറ്റൊരു വ്യായാമം ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരത്തില്‍ ചെയ്യുന്നതു മൂലം ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും പലതരത്തിലുള്ള അസുഖങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു.