സജിത്ത്|
Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (12:05 IST)
ശരീരഭാരം വര്‍ദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ മിക്ക ആണ്‍കുട്ടികളും. എന്നാല്‍ ഇതിനായി എന്താണ് ചെയ്യേണ്ടതെന്നോ എങ്ങിനെയാണ് ചെയ്യേണ്ടതെന്നോ പലര്‍ക്കും അറിയില്ല.
മെലിഞ്ഞ ശരീരം കാണുമ്പോഴേ പലര്‍ക്കും ദേഷ്യം വരുന്നത് സ്വാഭാവികമാണ്‍. എന്നാല്‍ നല്ല ഫിറ്റ്‌നസ്സ് നേടി കരുത്തുള്ള ശരീരം നേടിയെടുക്കാന്‍ പല എളുപ്പവഴികളും നമുക്ക് പരീക്ഷിക്കാവുന്നതാണ്‍.
ഒരു നേരം മാത്രം കൂടുതൽ ഭക്ഷണം കഴിക്കുന്നതുകൊണ്ട് ശരീരഭാരം വര്‍ദ്ധിക്കുകയില്ല. മാത്രമല്ല, അത് ദഹനക്കേടിനു കാരണമാകുകയും ചെയ്യും. അതുപോലെ നിങ്ങളുടെ ശരീരത്തിനു പോഷകങ്ങൾ ആഗിരണം ചെയ്യാനും സാധിക്കുകയില്ല. അതിനാൽ ഭാരം കൂട്ടുന്നതിനായി ദിവസവും 5-6 തവണയെങ്കിലും മിതമായ അളവില്‍ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.
അതുപോലെ നിങ്ങൾ വെയിറ്റ് ട്രെയിൻ ചെയ്യുമ്പോൾ നിങ്ങളുടെ മസിലുകൾ വളരുകയും ക്രമേണ ശരീരഭാരം കൂടുകയും ചെയ്യും. ഭാരം കൂട്ടുന്നതിനായി 300-500 കലോറിയിൽ കൂടുതൽ കഴിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പല ജിമ്മുകളിലും കയ്യ്, നെഞ്ചു, തോള് തുടങ്ങിയ മസിലുകൾ മാത്രമേ ട്രെയിൻ ചെയ്യാറുള്ളൂ . ഇത് ഒരു തെറ്റായ പ്രവണതയാണ്. കൂടാതെ പ്രോട്ടീൻ ധാരാളം അടങ്ങിയ ചീസ്, മാംസം, മുട്ട തുടങ്ങിയ ഭക്ഷങ്ങൾ കഴിക്കുന്നതും ഭാരം വര്‍ദ്ധിക്കാന്‍ സഹായകമാകും
അതുപോലെതന്നെ പാല്, മിൽക്ക് ഷേക്ക്, പ്രോട്ടീൻ ഷേക്ക് തുടങ്ങിയവ പഞ്ചസാര ഇല്ലാതെ കുടിച്ചുകൊണ്ടും ഭാരം കൂട്ടാം. നുറുക്ക് ഗോതമ്പ് വിഭവങ്ങള്‍ കഴിക്കുന്നതും നല്ലതാണു. കാർബോ ഹൈഡ്രെറ്റ് അടങ്ങിയ ഭക്ഷണങ്ങളും സ്ട്രെച്ചിംഗ് എക്സെർസൈസും നിങ്ങളുടെ ശരീരത്തെ തിരിച്ചു കൊണ്ടുവരാൻ സഹായിക്കും.
നിങ്ങളുടെ ശരീരം നിറഞ്ഞു എന്ന് കാണിക്കാൻ കുറച്ചു സമയം എടുക്കും. അതിനു അവസരം കൊടുക്കാത്ത വിധത്തിൽ വേഗത്തിൽ കഴിച്ചാൽ കൂടുതൽ കഴിക്കാം. പെട്ടെന്ന് ഭാരം കൂട്ടുക എളുപ്പമല്ല. ഒരു നാൾ നിങ്ങളുടെ ശരീരം നല്ലരീതിയില്‍ എത്തുമെന്ന് വിശ്വസിക്കുക. അതിനായി കഠിനമായി പരിശ്രമിക്കുകയും ചെയ്യുക.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം