ലണ്ടന്‍|
Last Modified വെള്ളി, 2 ജനുവരി 2015 (10:36 IST)
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്റ്റോക്ക് സിറ്റി സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. രണ്ടാം മിനുറ്റില്‍ പീറ്റര്‍ ക്രൌച്ചിന്റെ ഒരു ഹെഡറിനു ഗോള്‍വലയിലെത്തിച്ച് റയാന്‍ ഷോക്രോസാണ് സ്റ്റോക്കിനെ മുന്നിലെത്തിച്ചത്.
26 ആം മിനുറ്റില്‍ കോര്‍ണറില്‍ നിന്നാണ് യുണൈറ്റഡിന്റെ ഗോള്‍ പിറന്നത്.
മൈക്കല്‍ കാരിക്കിന്റെ കിക്കില്‍ കൊളംബിയന്‍ താരം റഡമല്‍ ഫല്‍ക്കാവോ ഗോള്‍ നേടുകയായിരുന്നു. പത്ത് മത്സരങ്ങളിലെ തുടര്‍ച്ചയായ വിജയത്തിന് ശേഷമാണ് യുണൈറ്റഡ് തോല്‍വിയറിയുന്നത്. നിലവില്‍ 37 പോയിന്റാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുള്ളത്. ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും പിന്നിലായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.