ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിന് തകര്‍പ്പന്‍ വിജയം

ലണ്ടന്‍:| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2014 (11:12 IST)
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സ്വാന്‍സിയ സിറ്റിയെ 4-1 ന് ലിവര്‍പൂള്‍ തകര്‍ത്തു. തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ ലീഗില്‍ എട്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

മത്സരത്തില്‍ ലിവര്‍പൂളിന് വേണ്ടി മോറീനോ ഒരു ഗോളും ലല്ലാന രണ്ടു ഗോളും നേടി. നാലാം ഗോള്‍ സ്വാന്‍സിയാ താരം ഷെവലിയുടെ സംഭാവനയായിരുന്നു.

വലിയ തകര്‍ച്ചയെ നേരിട്ട ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയത്തോടെ വന്‍ തിരിച്ചു വരവരവാണ് നടത്തിയിരിക്കുന്നത്. പത്തൊമ്പതു മല്‍സരം പൂര്‍ത്തിയായപ്പോള്‍ 28 പോയിന്റാണ് ലിവര്‍പൂളിനുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :