സിദാനല്ല മാഞ്ചസ്റ്റർ പരിശീലകനാകാൻ എത്തുന്നത് പൊചെറ്റിനോ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 നവം‌ബര്‍ 2021 (19:52 IST)
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്ത് നിന്നും കഴിഞ്ഞ ദിവസമാണ് പരിശീലകനായ ഒലെ സോൾഷയറെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയത്. സൂപ്പർ ടീമിനെ പരിശീലിപ്പിക്കാൻ മുൻ റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാനെ പരിഗണിക്കുന്നുവെന്ന വാർത്തകളാണ് ഫുട്ബോൾ ലോകത്ത് നിറഞ്ഞുനിന്നിരുന്നത്.

ഇപ്പോളിതാ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ താത്‌പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്‌ജിയുടെ പരിശീലകനായ പൊചെറ്റിനോ.പിഎസ്‌ജിയുമായി 2023 വരെ കരാറുണ്ടെങ്കിലും പാരീസിൽ പൊചെറ്റിനോ സംതൃപ്‌തനല്ലെന്നാണ് റിപ്പോർട്ടുകൾ. ക്ലബ് അധികൃതർ ബന്ധപ്പെട്ടാൽ യെസ് മൂളും എന്ന നിലപാടിലാണ് പൊചെറ്റിനോ.

ലെസ്റ്റർ സിറ്റി മാനേജറായ ബ്രണ്ടൻ റോജേഴ്‌സാണ് മാഞ്ചസ്റ്റർ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു വ്യക്തി.നിലവിൽ മൈക്കൽ കാരിക്കാണ് മാഞ്ചസ്റ്ററിന്റെ താത്കാലിക പരിശീലകൻ. നാളെ വിയ്യാറയലിനെതിരെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ കാരിക്കിന്റെ പരിശീലനത്തിലാവും മാഞ്ചസ്റ്റർ കളിക്കാനിറങ്ങുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :