രേണുക വേണു|
Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (09:10 IST)
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന തോല്‍പ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തോല്‍ക്കാതെയുള്ള അര്‍ജന്റീനയുടെ പ്രയാണം തുടരുകയാണ്. ഗ്രൂപ്പില്‍ ബ്രസീലിന് താഴെ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ അര്‍ജന്റീനയുടെ സ്ഥാനം.
ലൗറ്റാറോ മാര്‍ട്ടിനെസിലൂടെയാണ് വെനസ്വേലയ്‌ക്കെതിരെ അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിലായിരുന്നു മെസിപ്പടയുടെ ഒന്നാം ഗോള്‍. മെസിയെ ഫൗള്‍ ചെയ്തതിനു വെനസ്വേല താരം അഡ്രിയാന്‍ മാര്‍ട്ടിനെസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. ഇതോടെ വെനസ്വേല പത്ത് പേരായി ചുരുങ്ങി. 71-ാം മിനിറ്റില്‍ ജോക്വിന്‍ കോറിയയിലൂടെ അര്‍ജന്റീന രണ്ടാം ഗോള്‍ കണ്ടെത്തി. 74-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കോറിയയിലൂടെ അര്‍ജന്റീനയുടെ മൂന്നാം ഗോളും പിറന്നു. രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ കിട്ടിയ പെനാല്‍റ്റി അവസരം ലക്ഷ്യത്തിലെത്തിച്ച് യെഫര്‍സെണ്‍ സോറ്റെല്‍ഡോ വെനസ്വേലയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.