അസുരന്‍ ! മമ്മൂട്ടി - മഞ്‌ജു ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ ഞായറാഴ്‌ച !

മമ്മൂട്ടി, മഞ്‌ജു വാര്യര്‍, ജോഫിന്‍, ബി ഉണ്ണികൃഷ്‌ണന്‍, Mammootty, Manju Warrier, Jofin, B Unnikrishnan
ജോര്‍ജി സാം| Last Modified ശനി, 11 ജനുവരി 2020 (16:58 IST)
മെഗാപ്രൊജക്ടുകള്‍ തുടര്‍ച്ചയായി ചെയ്‌തുകൊണ്ട് ഏവരെയും വിസ്‌മയിപ്പിക്കുകയാണ് മമ്മൂട്ടി. മാമാങ്കം 150 കോടി കളക്ഷനിലേക്ക് കടക്കുമ്പോള്‍ ഷൈലോക്ക് പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു. വിഷുവിന് ‘വണ്‍’ പ്രദര്‍ശനത്തിനെത്തും. അതേസമയം തന്നെ, പുതിയ മമ്മൂട്ടിച്ചിത്രത്തിന്‍റെ പേരും ആദ്യലുക്ക് പോസ്‌റ്ററും ഞായറാഴ്‌ച രാവിലെ 10 മണിക്ക് പുറത്തുവിടും.

മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്‌ജു വാര്യര്‍ നായികയായി എത്തുന്ന പുതിയ സിനിമ ഒരു ബിഗ് ബജറ്റ് ത്രില്ലറാണ്.
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ബി ഉണ്ണികൃഷ്‌ണനും ആന്‍റോ ജോസഫും ചേര്‍ന്നാണ്. നിഖില വിമലും ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

ജോഫിന്‍റെ തിരക്കഥ വായിച്ച് ആവേശത്തിലായ മമ്മൂട്ടി മറ്റ് പ്രൊജക്‍ടുകള്‍ മാറ്റിവച്ച് ഈ സിനിമയ്‌ക്ക് ഡേറ്റ് നല്‍കുകയായിരുന്നു. മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു സബ്‌ജക്‍ടാണ് ഈ സിനിമ പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറെ പ്രത്യേകതകളുള്ളതായിരിക്കും ഈ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം എന്നാണ് സൂചന. ഒരു അസുരാവതാരം തന്നെയായിരിക്കും അതെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍പ്പം നെഗറ്റീവ് ഷേഡുള്ള നായകനായി മമ്മൂട്ടി കസറുമെന്നുതന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :