ജോണ്‍ എബ്രഹാമിനൊപ്പം തമന്ന, വരുന്നത് ആക്ഷന്‍ പടം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ജൂലൈ 2023 (15:04 IST)
'ലസ്റ്റ് സ്റ്റോറീസ് 2'ന് ശേഷം തമന്ന പുതിയ സിനിമ തിരക്കുകളിലേക്ക്.ജോണ്‍ എബ്രഹാം നായകനായി എത്തുന്ന 'വേദ' എന്ന ചിത്രത്തിന്റെ ടീമിനൊപ്പം നടി ചേര്‍ന്നു.

നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം നേരത്തെ രാജസ്ഥാനില്‍ ആരംഭിച്ചിരുന്നു.

2024-ല്‍ തീയറ്ററുകളില്‍ എത്തിക്കാനുള്ള രീതിയില്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
അസീം അറോറയുടെ രചനയില്‍ നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന വേദ' സീ സ്റ്റുഡിയോസ്, എമ്മെ എന്റര്‍ടൈന്‍മെന്റ്, ജെഎ എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :