ആ ചുംബന സീൻ ചെയ്തത് 16 വയസ് ഉള്ളപ്പോൾ, തന്റെ സമ്മതത്തോടെ അല്ലായിരുന്നുവെന്ന് നടി രേഖ

ചിപ്പി പീലിപ്പോസ്| Last Updated: ചൊവ്വ, 25 ഫെബ്രുവരി 2020 (13:57 IST)
80 കളിൽ മലയാളത്തിലേയും തമിഴിലേയും നിറസാന്നിധ്യമായിരുന്നു നടി രേഖ. കുറച്ച് നാളുകൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ നടത്തിയ ഒരു വെളിപ്പെടുത്തൽ സോഷ്യൽ മീഡിയകളിൽ വീണ്ടും ചർച്ചയാവുകയാണ്.

1986ൽ പുറത്തിറങ്ങിയ കെ ബാലചന്ദർ ചിത്രം പുന്നഗൈ മന്നനിലെ കമൽഹാസനുമൊത്തുള്ള ചുംബന രംഗം തന്റെ സമ്മതത്തോടെ ഷൂട്ട് ചെയ്തതല്ല എന്നാണ് രേഖ പറയുന്നത്. ആ സീൻ ചിത്രീകരിക്കുമ്പോൾ രേഖയ്ക്ക് 16 വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

തന്നോറ്റ് പറഞ്ഞിരുന്നെങ്കിൽ അനുവദിക്കില്ലായിരുന്നുവെന്നും എന്നാൽ ആ സീൻ ചിത്രത്തിൽ കണ്ടപ്പോൾ പ്രശ്നമൊന്നും തോന്നിയില്ലെന്നും രേഖ തന്നെ പറയുന്നുണ്ട്. സ്‌ക്രീനിൽ കാണുമ്പോൾ ആ ചുംബനം അത്ര മോശമായി തോന്നില്ല. ഒരു ചുംബനത്തിന്റെ ആവശ്യം ഉണ്ടായിരുന്നെങ്കിലും ഞാൻ വളരെ ചെറുപ്പമായിരുന്നതിനാൽ അതിനെ കുറിച്ച് എനിക്കറിയില്ലായിരുന്നു. ബാലചന്ദർ സാർ 1,2,3 പറഞ്ഞപ്പോൾ ഞങ്ങൾ ചുംബിക്കുകയും എടുത്തു ചാടുകയും ചെയ്തു. തീയറ്ററിൽ കണ്ട് കഴിഞ്ഞപ്പോഴാണ് അതിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് മനസ്സിലായത്.

ആ ഷോട്ട് കഴിഞ്ഞപ്പോൾ ഞങ്ങൾ ലൊക്കേഷൻ ഷിഫ്റ്റ് ചെയ്‌തു. അപ്പോൾ സഹസംവിധായകരായിരുന്ന സുരേഷ് കൃഷ്ണയോടും വസന്തിനോടും ആ ചുംബന രംഗത്തെ കുറിച്ച് എനിക്ക് നേരത്തേ അറിയില്ലായിരുന്നു എന്നും പറഞ്ഞിരുന്നേൽ സമ്മതിക്കില്ലായിരുന്നു എന്നും രേഖ പറഞ്ഞു. സെൻസറിങ് എന്താണെന്ന് പോലും അറിയാത്ത കാലമായിരുന്നു അതെന്നും രേഖ പറയുന്നു.

എന്റെ അനുവാദം ഇല്ലാതെയാണ് ആ രംഗം എടുത്തത് എന്ന് ഇപ്പോഴും പ്രേക്ഷകർ വിശ്വസിക്കുന്നില്ല. കമൽഹാസനും അന്ന് യൂണിറ്റിൽ ഉണ്ടായിരുന്നവർക്കും മാത്രമേ അതിന്റെ സത്യാവസ്ഥ അറിയൂ.
- രേഖ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :