300 കോടിയൊക്കെ എന്ത്? ഒടിയന്റെ കളികൾ ചെറുതൊന്നുമല്ല!

ഒടിയൻ 300 കോടി സ്വന്തമാക്കും, ഒടിയവതാരം കളത്തിലിറങ്ങുന്നു!

അപർണ| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (11:41 IST)
മോഹൻലാലിന്റെ ഒടിവിദ്യകൾക്കായി കാത്തിരിക്കുകയാണ് മലയാള സിനിമ. ഇത്ര ഹൈപ്പിൽ വന്ന മറ്റൊരു അടുത്തകാലത്തുണ്ടായിട്ടില്ല. മോഹൻലാലിന്റെ തന്നെ പുലിമുരുകനേക്കാൾ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും റിലീസിനൊരുങ്ങുന്നുണ്ട്.

മലയാളത്തിലേക്ക് ആദ്യ 100 കോടിയും 150 കോടിയും പുലിമുരുകനിലൂടെ സമ്മാനിച്ച ആദ്യ 200 കോടി ഒടിയനിലൂടെ സമ്മാനിക്കുമോ എന്നറിയാനാണ് എല്ലാവരും ആകാംഷയോടെ ഉറ്റു നോക്കുന്നത്. ആദ്യ 200 കോടി നേടുന്ന മലയാള ചിത്രമായി മാറുമെന്നാണ് ആരാധകർ കരുതുന്നത്.

എന്നാൽ ഒടിയൻ 200 കോടിയല്ല, വേണമെങ്കിൽ 300 കോടിയും ഈസിയായി നേടാൻ സാധിക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ എല്ലാവരുടെയും അഭിപ്രായം. മൂന്ന് ഭാഷകളിൽ 4000 സ്‌ക്രീനിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് ഒടിയൻ. മാത്രമല്ല പുലിമുരുകൻ എന്ന ചിത്രത്തിന് ഉണ്ടായിരുന്നതിനേക്കാൾ എത്രയോ ഇരട്ടി ഹൈപ്പ് ഒടിയനുണ്ടെന്നും, ഒരു ആവറേജ് അഭിപ്രായമാ വന്നാൽ പോലും 300 കോടിക്കടുത്ത് കളക്ഷൻ നേടുമെന്നും അവർ പ്രവചിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :