ഫഹദ് വില്ലന്‍ തന്നെ, അല്ലു അര്‍ജുന്റെ പുഷ്പ ഷൂട്ടിംഗ് പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (10:04 IST)

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുഷ്പ ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ഒരു സൂചനയും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ടായിരുന്നില്ല. അടുത്തിടെ പുറത്തുവന്ന ടീസറുകളിലും ഫഹദിനെ കണ്ടില്ല.വില്ലന്‍ സ്വഭാവമുള്ള കഥാപാത്രമായിരിക്കും ഫഹദ് ഫാസിലിന്റേത് എന്ന സൂചന നേരത്തെ പുറത്തു വന്നിരുന്നു.ഇപ്പോഴിതാ ഫഹദ് വില്ലന്‍ കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. നിലവില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.

രണ്ട് ഭാഗങ്ങളിലായാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.ആദ്യഭാഗം ക്രിസ്മസിന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അല്ലു അര്‍ജുന്‍ പ്രഖ്യാപിച്ചിരുന്നു. സിനിമയിലെ ആദ്യ ഗാനം അടുത്തിടെയാണ് പുറത്തുവന്നത്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.തെലുങ്കില്‍ ചിത്രീകരിക്കുന്ന പുഷ്പ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭഷകളിലും റിലീസ് ചെയ്യും. സുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അടുത്തിടെ പുറത്തുവന്ന പുഷ്പ ടീസര്‍ പുതിയ റെക്കോര്‍ഡുകള്‍ ഇട്ടു.
രാജമൗലിയുടെ ആര്‍. ആര്‍. ആര്‍, ബാഹുബലി എന്നിവയുടെയും പ്രഭാസിന്റെ രാധേശ്യാമിന്റെയുമെല്ലാം റെക്കോര്‍ഡുകളാണ് പുഷ്പ ടീസര്‍ മറികടന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :