30 ദിവസങ്ങള്‍,'വാമനന്‍' ഇന്ദ്രന്‍സിന്റെ മറ്റൊരു വിജയ ചിത്രം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 13 ജനുവരി 2023 (15:09 IST)
ഇന്ദ്രന്‍സിന്റെ വാമനന്‍ 30 ദിവസങ്ങള്‍ പിന്നിട്ടു. ത്രില്ലര്‍ മൂഡില്‍ ചിത്രീകരിച്ച സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ് ഇത്.ഡിസംബര്‍ 16നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

നവാഗതനായ എ.ബി ബിനില്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്നു. ഒരു മലയോര ഗ്രാമത്തിലെ ഹോം സ്റ്റേ മാനേജരായി ജോലിനോക്കുന്ന കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.ബൈജു, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി ,മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :