അനുസിത്താരയുടെ 'അനുരാധ ക്രൈം നമ്പര്‍ 59/2019' ഒരുങ്ങുന്നു, ചിത്രത്തെക്കുറിച്ച് അപ്‌ഡേറ്റ് നല്‍കി ഇന്ദ്രജിത്ത്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (15:12 IST)

നിരവധി ത്രില്ലര്‍ ചിത്രങ്ങളാണ് മലയാളത്തില്‍നിന്നു ഇനി വരാനുള്ളത്. അക്കൂട്ടത്തില്‍ ആദ്യം എത്തുന്നത് അനുസിത്താര-ഇന്ദ്രജിത്ത് ടീമിന്റെ 'അനുരാധ ക്രൈം നമ്പര്‍ 59/2019' ആയിരിക്കും. സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് ഇന്ദ്രജിത്ത് നല്‍കി.

നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്ന് ഇന്ദ്രജിത്ത് അറിയിച്ചു.ഷാന്‍ തുളസിധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഈ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി സന്തോഷ്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, അജയ് വാസുദേവ്, മനോഹാരി ജോയ്, ശ്രീജിത്ത് രവി, അനില്‍ നെടുമങ്ങാട്, സുനില്‍ സുഖദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :