ദൃശ്യം കണ്ട രജനി വണ്ടറടിച്ചു!; “എന്നാ പടം, എന്നാ അഭിനയം”

PRO
PRO
‘ചെയ്യുന്നതെല്ലാം സ്റ്റൈല്‍ ആക്കുന്ന താരം, അതാണ് രജനി’ എന്നാണ് ലാല്‍ രജനിയെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ എന്ത് ചെയ്താലും അതൊരു സ്റ്റൈല്‍ ആയി മാറുക. എന്നത് രജനികാന്തിന് മാത്രം ലഭിച്ച അപൂര്‍വ്വ ഭാഗ്യമാണ്. ഒരു മുഷിപ്പുമില്ലാതെ പ്രേക്ഷകര്‍ക്ക് ആ ഭാവഭേദങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. വേറൊരാള്‍ചെയ്‌താല്‍ ഒരുപക്ഷെ അത്രത്തോളം നന്നാകില്ല എന്ന തോന്നല്‍ പ്രേക്ഷകരില്‍ അവശേഷിപ്പിക്കുന്നതില്‍ രജനികാന്തിലെ നടന് അപാരമായ സിദ്ധിയുണ്ട്.

അഭ്രപാളിയില്‍ തിയേറ്ററിനെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിക്കുന്ന ഒരു പ്രതിഭാസമാണ് രജനികാന്ത്. എന്നാല്‍ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മനസ്സിനെ നവീകരിച്ചു കൊണ്ടേയിരിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹമെന്നും ലാല്‍ പറയുന്നു.

വാല്‍ക്കഷ്ണം: നമ്മുടെ മമ്മൂക്കയ്ക്കും ലാലേട്ടനും ഇക്കാര്യത്തില്‍ ഒരു സമാനതയുണ്ട്. മമ്മൂക്കയ്ക്ക് ഇതുവരെ കമല്‍ഹാസനോടൊപ്പവും ലാലേട്ടന് ഇതുവരെ രജനികാന്തിനൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല.



WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :