മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയ ആക്രമണം - ആറ്റുകാലില്‍ വരാന്‍ മോഹന്‍ലാല്‍ 6 ലക്ഷം ചോദിച്ചെന്ന് പ്രചരണം; മമ്മൂട്ടിയെത്തിയത് പ്രതിഫലം വാങ്ങാതെയെന്നും പ്രചരിക്കുന്നു!

മോഹൻലാലിനെ ആരും ക്ഷണിച്ചില്ല...

Last Updated: ചൊവ്വ, 19 ഫെബ്രുവരി 2019 (14:05 IST)
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ഇക്കൊല്ലം നിർവഹിച്ചത് മമ്മൂട്ടിയാണ്. ആദ്യമായിട്ടായിരുന്നു മമ്മൂട്ടി ഇങ്ങനെയൊരു ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ, സംഘാടകർ ആദ്യം ക്ഷണിച്ചത് മോഹൻലാലിനെ ആയിരുന്നുവെന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ചില നിബന്ധനകൾ കാരണം സംഘാടകർ മമ്മൂട്ടിയെ സമീപിക്കുകയായിരുന്നുവെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മെസ്സേജിൽ ഉള്ളത്. താരത്തിന്റെ വിശ്വസ്തന്‍ ട്രസ്റ്റിനോട് ആറ് ലക്ഷം രൂപയും ,ഷൂട്ടിംഗ് ലോക്കേഷനിൽ (അത് എവിടെ ആയാലും) നിന്ന് വരാനും പോകാനും ഉള്ള ഫ്ലൈറ്റ് ടിക്കറ്റും ,തിരുവനന്തപുരം താജ് വിവന്തയിൽ താമസ സൗകര്യവും ആവശ്യപ്പെട്ടു എന്നാണ് പ്രചരിക്കുന്നത്.

ഇതോടെ ഇത്രയും സൌകര്യങ്ങൾ ഒരുക്കാൻ സാധിക്കാതെ വന്നതോടെ ഇവർ മമ്മൂട്ടി സമീപിക്കുകയായിരുന്നു എന്നാണ് പ്രചരിക്കുന്നത്. ഷൂട്ടിംഗിനിടയിൽ വളരെ സന്തോഷപൂർവ്വം അവരെ സ്വീകരിച്ച മമ്മൂട്ടി താൻ ചടങ്ങിൽ പങ്കെടുക്കാമെന്ന് ഒരു നിബന്ധനയും കൂടാതെ വാക്ക് നൽകുകയായിരുന്നുവത്രേ.

എന്നാൽ, സത്യം അതല്ല. എന്തിനേയും ഇപ്പോൾ രണ്ട് രീതിയിൽ കാണിക്കാനും വാർത്തയെ വളച്ചൊടിക്കാനും സോഷ്യൽ മീഡിയ്ക്ക് പെട്ടന്ന് കഴിയാറുണ്ട്. അത്തരത്തിലൊരു സംഭവമാണിതെന്നാണ് റിപ്പോർട്ട്. ഈ ആവശ്യമുന്നയിച്ച് ആരും തന്നെ മോഹൻലാലിനെ സമീപിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്.

അതുകൊണ്ട് തന്നെ ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന സന്ദേശത്തിൽ ഒട്ടും കഴമ്പില്ല. ചടങ്ങിലേക്ക് മമ്മൂട്ടിയെയാണ് ഭാരവാഹികൾ ക്ഷണിച്ചത്. അദ്ദേഹം പ്രതിഫലം ഒന്നും വാങ്ങാതെയാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് അറിയാൻ കഴിയുന്നത്. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് മമ്മൂട്ടിയെ കാണാനും പ്രസംഗം കേൾക്കാനും വൻ ജനാവലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

റംസാനിൽ മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന ...

റംസാനിൽ മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സർക്കാർ, പ്രീണനമെന്ന് ബിജെപി
മാര്‍ച്ച് ആദ്യത്തില്‍ തുടങ്ങുന്ന റംസാന്‍ വ്രതമാരംഭിച്ച് ഒരു മാസത്തേക്കാണ് ജോലി ...

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്: ...

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്: അപേക്ഷിക്കാൻ അവസരം
അപേക്ഷകള്‍ തൊഴില്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lc.kerala.gov.in വഴി ഓണ്‍ലൈനായി ...

അവസാന ബസും കിട്ടിയില്ല, മദ്യലഹരിയില്‍ ഡിപ്പോയില്‍ പാര്‍ക്ക് ...

അവസാന ബസും കിട്ടിയില്ല, മദ്യലഹരിയില്‍ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലെത്താന്‍ തീരുമാനിച്ച യുവാവ് അറസ്റ്റില്‍
അവസാനത്തെ ബസും സ്റ്റാന്‍ഡില്‍ നിന്ന് പോയതോടെ ഓട്ടോയ്ക്ക് പണമില്ലാതെ മദ്യലഹരിയില്‍ യുവാവ് ...

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 ...

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്
വെള്ള നിറത്തിലുള്ള കാര്‍ ഡിസംബര്‍ 21-ന് ലഭ്യമാകുമെന്ന് പറഞ്ഞ് മോഹനന്‍ മുഴുവന്‍ തുകയും ...

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് ...

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍
എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണം എന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇങ്ങനെ ...