യാത്ര ബമ്പര്‍ ഹിറ്റ്, തെലുങ്കില്‍ മമ്മൂട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ ഉടന്‍; മമ്മൂട്ടിയുടെ ആക്ഷന്‍ സിനിമകളെല്ലാം തെലുങ്കില്‍ ഡബ്ബ് ചെയ്ത് ഉടന്‍ പുറത്തിറക്കാനും നീക്കം!

മമ്മൂട്ടി, യാത്ര, മധുരരാജ, പേരന്‍‌പ്, സണ്ണി ലിയോണ്‍, ജഗപതി ബാബു, Mammootty, Yathra, Madhura Raja, Sunny Leone, Jagapathy Babu
Last Modified തിങ്കള്‍, 18 ഫെബ്രുവരി 2019 (18:45 IST)
മഹി വി രാഘവ് സംവിധാനം ചെയ്ത വന്‍ ഹിറ്റായി മാറിയതോടെ മമ്മൂട്ടിയുടെ ഡേറ്റിനായി തെലുങ്കില്‍ നിര്‍മ്മാതാക്കളുടെ മത്സരം. വൈ എസ് രാജശേഖര റെഡ്ഡിയായി തകര്‍ത്തഭിനയിച്ച് മമ്മൂട്ടി തെലുങ്ക് ജനതയുടെയാകെ മനം കവര്‍ന്നതോടെയാണ് മമ്മൂട്ടിയെ കേന്ദ്രീകരിച്ച് ബിഗ്ബജറ്റ് സിനിമകളൊരുക്കാന്‍ നിര്‍മ്മാതാക്കള്‍ കൂട്ടത്തോടെയെത്തുന്നത്.

മമ്മൂട്ടിയുടെ ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് നിര്‍മ്മാതാക്കളും സംവിധായകരും പ്ലാന്‍ ചെയ്യുന്നത്. തെലുങ്കില്‍ ഇതുപോലെ ആജ്ഞാശക്തിയുള്ള ഒരു നായകനില്ലെന്നും അതിനാല്‍ തന്നെ മമ്മൂട്ടിയുടെ തെലുങ്ക് ആക്ഷന്‍ സിനിമകള്‍ വന്നാല്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെടുമെന്നുമാണ് അവര്‍ പറയുന്നത്.

ഇതിന്‍റെ ഭാഗമായി ‘മധുരരാജ’ റിലീസ് ചെയ്യുന്ന അന്നുതന്നെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് റിലീസ് ചെയ്യാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. മമ്മൂട്ടി, ജഗപതി ബാബു, സണ്ണി ലിയോണ്‍ എന്നിവരുടെ സാന്നിധ്യവും പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങളും തെലുങ്കില്‍ ഈ സിനിമയ്ക്ക് വലിയ ബിസിനസ് നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം തന്നെ തെലുങ്കില്‍ ഒരു ആക്ഷന്‍ സിനിമയ്ക്ക് മമ്മൂട്ടി കരാര്‍ ഒപ്പിടുമെന്നും സൂചനകളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :