12 വർഷത്തിന് ശേഷമൊരു കൂടിക്കാഴ്ച! സംവിധായകനെ ചേർത്തുപിടിച്ച് വിജയ്

നിഹാരിക കെ എസ്| Last Modified ബുധന്‍, 27 നവം‌ബര്‍ 2024 (12:15 IST)
രാജ്‌കുമാർ പെരിയസാമി എന്ന സംവിധായകന്റെ തലവര മാറ്റുന്ന പടമാണ് അമരൻ. ശിവ കാർത്തികേയൻ-സായ് പല്ലവി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫീസിൽ ഇതുവരെ 300 കോടിയാണ് നേടിയത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രം കണ്ട് സംവിധായകനെ അഭിനന്ദിച്ച് നടൻ വിജയ്. വിജയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് രാജ്‌കുമാർ പെരിയസാമി.

'ഐ ലവ് യു വിജയ് സാർ. നന്ദി. ഞാൻ താങ്കൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ', എന്ന ക്യാപ്ഷനോടെയാണ് രാജ്‌കുമാർ പെരിയസാമി ചിത്രം പങ്കുവച്ചിരിക്കുന്നത്. വിജയ്‌ക്കൊപ്പം എടുത്ത പണ്ടത്തെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ചിത്രങ്ങൾക്കുമിടയിൽ 12 വർഷവും ഒരു മാസവും ഒരു ദിവസവും 15 മണിക്കൂർ വ്യത്യാസമുണ്ടെന്നും രാജ്‌കുമാർ പെരിയസാമി കുറിച്ചിട്ടുണ്ട്.

അതേസമയം, 300 കോടിക്കും മുകളിലാണ് അമരൻ ഇതുവരെ ബോക്സ് ഓഫിസിൽ നിന്നും നേടിയത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 150 കോടിയിലധികം നേടി കഴിഞ്ഞു. ഇതോടെ ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. വിജയ്‌യുടെ ഗോട്ട് ആണ് ഒന്നാം സ്ഥാനത്തുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :