മെഗാ റിലീസിനൊരുങ്ങി സൂര്യയുടെ ‘കങ്കുവ', അവസാനഘട്ട ജോലികൾ പുരോഗമിക്കുന്നു, പുതിയ വിവരങ്ങൾ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 നവം‌ബര്‍ 2023 (14:51 IST)
സൂര്യ നായകനായി എത്തിയ ‘കങ്കുവ’ റിലീസിന് ഒരുങ്ങുകയാണ്. അവസാനഘട്ട ജോലികൾ പുരോഗമിക്കുന്നു. ശിവ സംവിധാനം ചെയ്യുന്ന മൾട്ടി-പാർട് റിലീസിനാണ് തയ്യാറെടുക്കുന്നത്. ആദ്യഭാഗം 2024ൽ പ്രദർശനത്തിന് എത്തും. സിനിമ 38 ഭാഷകളിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

38 ഭാഷകളിൽ മാത്രമല്ല ‘കങ്കുവ’പ്രദർശനത്തിന് എത്തുന്നത്.ഇമ്മേഴ്‌സീവ് ഐമാക്സ് ഫോർമാറ്റിലും 2ഡി, 3ഡി പതിപ്പുകളിലും റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ ആലോചിക്കുന്നത്. ലോകമെമ്പാടുമുള്ള മെഗാ റിലീസായി എത്തുന്ന സിനിമ ഇതുവരെ ഹിന്ദി സിനിമകൾ റിലീസ് ചെയ്യാത്ത ഇടങ്ങളിലും എത്തിക്കാൻ ആണ് ശ്രമിക്കുന്നത്.2024 ഏപ്രിൽ 11 ന് ‘കങ്കുവ’എത്തുമെന്നാണ് കേൾക്കുന്നത്.

ആയിരം വർഷങ്ങൾക്ക് മുമ്പ് നടക്കുന്ന കഥയിൽ ഒരു യോദ്ധാവായി സൂര്യ വേഷമിടുന്നു.ദേവി ശ്രീ പ്രസാദ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നേരത്തെ ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കിയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :