100 കോടി ക്ലബ്ബില്‍ സാം ബഹദുര്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (13:08 IST)
വിക്കി കൗശല്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് സാം ബഹദുര്‍. സിനിമയ്ക്കായി വന്‍ മേയ്‌ക്കോവറിലാണ് നടന്‍ നടത്തിയത്. ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 17 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തി.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 76.78 കോടി രൂപ ഇതുവരെ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.1971 ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്തില്‍ പ്രധാനിയാണ് മനേക് ഷാ.1973ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ലഭിച്ചു. അദ്ദേഹത്തിന്റെ ജീവിത കഥയാണ് സിനിമ പറയുന്നത്.
ഫാത്തിമ സന ഷെയ്ക്ക്, ജസ്‌കരന്‍ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹന്‍ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിന്‍സണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്ടന്‍, ടഷി, നീരജ്, വികാസ് ഹൃത്, അലക്‌സാണ്ടര്‍ ബോബ്‌കോവ് തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.ശങ്കര്‍ മഹാദേവന്‍, ലോയ്, ഇഷാന്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :