സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 10 ഓഗസ്റ്റ് 2024 (20:47 IST)
ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സ്ഥിരമായി വില്ലന്‍ വേഷം ചെയ്യുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സഞ്ജയ് ദത്ത്. ദക്ഷിണേന്ത്യന്‍ സിനിമകളിലെ വില്ലന് ശരിയായ സ്‌ക്രീന്‍ സ്‌പേസും പ്രാധാന്യവും ലഭിക്കാറുണ്ടെന്നും അതിനാല്‍ തനിക്ക് ആ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും സിനിമയില്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ടെന്നും
ഇതാണ് തന്നെ ആകര്‍ഷിക്കുന്നതെന്നും സഞ്ജയ്ദത്ത് പറഞ്ഞു. മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് സഞ്ജയ് ദത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആഗസ്റ്റ് 15ന് റിലീസ് ചെയ്യുന്ന ഡബിള്‍ സ്മാര്‍ട്ട് എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് സഞ്ജയ് ദത്ത്. ചിത്രത്തില്‍ ബിഗ് ബൂള്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. പുരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിലെ നായകന്‍ റാം പൊതിനേനിയാണ്.