പെണ്‍കുട്ടികളോട് സംസാരിക്കാന്‍ വേണ്ടി കൊക്കൈന്‍ ഉപയോഗിച്ചു, ഷൂവിൽ ഹെറോയിന്‍ ഒളിപ്പിച്ച് വിമാനയാത്ര; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഞ്ജയ് ദത്ത്

ഷൂവിൽ ഹെറോയിനുമായി വിമാനയാത്ര; ദത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

sanjay dutt, bollywood, heroin സഞ്ജയ് ദത്ത്, ബോളിവുഡ്, കൊക്കൈന്‍, ഹെറോയിന്‍
സജിത്ത്| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2016 (12:30 IST)
ജീവിതത്തിൽ ഒരുകാലത്ത് മയക്കുമരുന്നിന് അമിതമായ അടിമയായിരുന്നു താനെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. തന്റെ അമ്മ നര്‍ഗീസ് ദത്ത് അര്‍ബുദ രോഗത്തിന് അടിമപ്പെട്ട് ചികിത്സയിലായിരുന്നും ആ കാലത്തു തന്നെ താന്‍ മയക്കുമരുന്നിന്റെ ലോകത്തേക്ക് പ്രവേശിച്ചിരുന്നതായും താരം വെളിപ്പെടുത്തി. ജീവിത്തിൽ ഇതുമൂലം ഭീകരമായ അനുഭവങ്ങളാണ് തനിക്ക് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ അത് ഓർക്കുമ്പോൾ തന്നെ ഭയമാണ് തനിക്കെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ത്തു.

“തന്റെ ആദ്യ ചിത്രം റോക്കി റിലീസായ സമയത്ത് തന്നെ താന്‍ പൂര്‍ണ്ണമായും മയക്കുമരുന്നിന് അടിമയായിരുന്നു. ആ സമയത്ത് നടത്തിയ വിമാനയാത്രയ്ക്കിടെ ഒരു കിലോഗ്രാം ഹെറോയിനാണ് താന്‍ ഷൂസില്‍ ഒളിപ്പിച്ച് യാത്ര ചെയ്തത്. അതേ വിമാനത്തിൽ തനിക്കൊപ്പം തന്റെ രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ വിമാനത്താവളത്തില്‍ ഇന്നത്തെപ്പോലെയുള്ള വിശദമായ പരിശോധനയൊന്നുമില്ല. എന്നാല്‍ തന്നെ ആ സമയത്ത് പിടിച്ചിരുന്നെങ്കില്‍ തന്റെ സഹോദരിമാരുടെ കാര്യമെന്താകുമെന്ന കാര്യം ആലോചിക്കുമ്പോള്‍ ഇപ്പോളും ഭയമാണ് തനിക്കെന്നും ദത്ത് പറഞ്ഞു

മയക്കു മരുന്നിനു നമ്മള്‍ അടിമപ്പെട്ടാല്‍ പിന്നെ നമ്മുടെ കുടുംബത്തെപ്പോലും നാം വേണ്ടെന്ന് വെയ്ക്കും. അക്കാലത്ത് താന്‍ കൊക്കൈനായിരുന്നു ഉപയോഗിച്ചിരുന്നതെന്നും ദത്ത് പറഞ്ഞു. നമ്മെ അമിത ആവേശത്തിലേക്ക് എത്തിക്കുന്ന ഒന്നാണ് കൊക്കൈന്. കൊക്കൈന്റെ ആവേശം തണുപ്പിക്കുന്നതിനായി പിന്നെ മദ്യം കഴിക്കേണ്ടി വരും. ഒരുദിവസം കൊക്കൈന്‍ ഉപയോഗിച്ച ശേഷം മദ്യവും കുടിച്ച് തന്റെ ബോധം പോയി. ബോധം വന്നപ്പോള്‍ ശരീരത്തിന് വല്ലാത്ത ക്ഷീണവും വിശപ്പും. വീട്ടിലെ വേലക്കാരനെ വിളിച്ച് ഭക്ഷണം കൊണ്ടുവരാന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ പറയുകയാണ് നിങ്ങള്‍ ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസമായെന്ന്.

തന്നോടുതന്നെ വെറുപ്പു തോന്നിയ നിമിഷമായിരുന്നു അത്. തുടര്‍ന്ന് താന്‍ കണ്ണാടിയില്‍ പോയി നോക്കി. അപ്പോള്‍ ക്ഷീണിച്ച് അവശനായി മരിച്ചുപോകുമെന്ന അവസ്ഥയിലായിരുന്നു താന്‍. അന്ന് തന്നെ പിതാവ് എന്നെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും യു.എസിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിലേക്ക്. അവിടെ നിന്നും പുറത്തിറിങ്ങിയ ശേഷം ഇന്നുവരെ താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ദത്ത് പറഞ്ഞു.

പെണ്‍കുട്ടികളോട് സംസാരിക്കാന്‍ പേടിയുള്ള ഒരാളായിരുന്നു ഞാന്‍. ആ സമയത്താണ് ഒരാള്‍ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ഇതിനുള്ള ധൈര്യം ലഭിക്കുമെന്ന് പറഞ്ഞത്. തുടര്‍ന്നാണ് ഒരു തമാശയ്ക്കായി മയക്കുമരുന്നു ഉപയോഗിച്ചു തുടങ്ങിയത്. എന്നാല്‍ ആ ശീലം എന്നെ അതിനു അടിമയാക്കി മാറ്റുകയായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ജീവിതത്തിനോടല്ലാതെ മറ്റൊരു വസ്തുവിനോടും ഒരിക്കലും അടിമയാകരുത്”. അതാണ് എല്ലാവരോടുമായി തനിക്ക് പറയാനുള്ളതെന്നും ദത്ത് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :