സായി പല്ലവിയുടെ വൈറൽ ഡാൻസ്, കുടുംബാംഗങ്ങൾക്കൊപ്പം സഹോദരിയുടെ വിവാഹനിശ്ചയം ഗംഭീരമാക്കി നടി

Sai Pallavi Dance video
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ജനുവരി 2024 (13:15 IST)
Sai Pallavi Dance video
നടി സായി പല്ലവിയുടെ ഇളയ സഹോദരി പൂജ കണ്ണന്റെ വിവാഹനിശ്ചയ വിശേഷങ്ങൾ തീരുന്നില്ല. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിലെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. പൂജയുടെ കാമുകനായ വിനീതുമായാണ് വിവാഹം നിശ്ചയിച്ചത്.

ജനുവരി 21 ആയിരുന്നു പൂജയുടെ വിവാഹ നിശ്ചയം നടന്നത്. സഹോദരിയുടെ വിവാഹത്തിന് ആയുള്ള എല്ലാ ഒരുക്കങ്ങളും സായിപല്ലവി ഓടിനടന്ന് നടത്തി. തന്നെ ഒരുക്കുവാനായി സായി പല്ലവിയോട് പരാതി പറയുന്ന പൂജയെ അടുത്തിടെ പുറത്തുവന്ന വീഡിയോയിൽ കാണാനായി.

മികച്ചൊരു നർത്തകിയാണെന്ന് സായി പല്ലവി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.സായി പല്ലവിയുടെ വീട്ടിലെ എല്ലാവരും മികച്ച ഡാന്‍സര്‍മാരാണെന്ന് വീഡിയോ കണ്ടവർ പറയുന്നു. വിവാഹനിശ്ചയ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം സന്തോഷത്തോടെ നൃത്തം ചെയ്യുന്ന കുടുംബാംഗങ്ങളെയാണ് വീഡിയോയിൽ കണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :