ഒരിക്കലും തിരിച്ച് കിട്ടാത്ത 12 വർഷം, ആകെ ലഭിച്ചത് റിമിയുടെ മുന്‍ഭര്‍ത്താവ് എന്ന അനാവശ്യ വിലാസം: റോയ്സ്

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (13:29 IST)
റിമി ടോമിയുടേയും ഭർത്താവ് റോയിസിന്റേയും ഡിവോഴ്സ് വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളീയർ കേട്ടത്. സംഭവത്തിൽ സോഷ്യൽ മീഡിയ രണ്ട് പക്ഷത്ത് ചേർന്നു. എന്തുകൊണ്ടാണ് പിരിയാൻ തീരുമാനിച്ചതെന്ന് രണ്ട് പേരും പരസ്യമാക്കിയിരുന്നില്ല.

ഇപ്പോഴിതാ, റോയിസിനു വെണ്ടി സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ. റോയസിനു വേണ്ടി പറയാന്‍ വേണ്ടി ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കളെ കേൾക്കൂ എന്ന് ആവശ്യപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിനോട് ഇവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

റിമി പെട്ടെന്ന് വാക്കുകള്‍ മാറ്റി പറയും. അവള്‍ ഇന്ന് പറഞതെല്ല നാളെ പറയുക. അങ്ങനെ കാര്യങ്ങള്‍ മാറ്റി പറയുന്നതില്‍ റിമിക് യാതൊരുവിധ മനസ്സാക്ഷിക്കുത്തും ഉണ്ടാവാറില്ല. റിമയുമായുള്ള തന്‍റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് 12 കൊല്ലം ആണെന്നും അതൊരിക്കലും തിരിച്ച് കിട്ടില്ലെന്നും
റോയ്സ് പറഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു. സിനി ലൈഫ് എന്ന യൂട്യൂബ് ചാനൽ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

അവള്‍ നല്ല പാട്ടുകാരിയാണ്. റിമിയുടെ പ്രൊഫഷനു വേണ്ടി ദാമ്പത്യജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ടപ്പെടുത്തിയത് ജീവിതത്തിലെ 12 വർഷമാണ്. ഒടുവിൽ റ്റ്തിരിച്ചുകിട്ടിയത് റിമിയുടെ മുന്‍ഭര്‍ത്താവ് എന്ന് ഒരു അനാവശ്യ വിലാസം മാത്രമാണെന്ന് റോയ്സ് സുഹൃത്തുക്കളോട് പരാതി പറയുന്നു.

റിമയുമായുള്ള ബന്ധം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കങ്ങളുമാണ്. റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണെന്നും റോയ്സ് പറഞ്ഞുവത്രേ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :