Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (19:19 IST)
വിവാദ റാണി പൂനം പാണ്ഡേയ്ക്ക് ഫേസ്ബുക്ക് പണി കൊടുത്തു. ചൂടന്‍ ചിത്രങ്ങളിലൂടെ ഫേസ്ബുക്കില്‍ നിറഞ്ഞു നിന്ന വിവാദ റാണി പൂനം പാണ്ഡെയുടെ പേരിലുള്ള പേജ് ഫേസ്ബുക്ക് അധികൃതര്‍ ഡിയാക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ്.
ഫേസ്ബുക്ക് അധികൃതരുടെ നടപടി പൂനത്തിനെ സങ്കടത്തിലാക്കിയിരിക്കുകയാണ്.ഫേസ്ബുക്ക് നടപടിയെപ്പറ്റി പൂനം ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.ഇത് വളരെ ഖേദകരമാണ്. എന്റെ പേജിന് 2.1 മില്യണ്‍ ആരാധകരുള്ളതാണ്. എങ്ങനെയാണ്
ഈ പേജ് വീണ്ടും ആക്ടിവേറ്റ് ചെയ്യുന്നതെന്ന് പറഞ്ഞു തരൂ.പൂനം ട്വിറ്ററില്‍ കുറിച്ചു.
പൂനം പബ്ലിസിറ്റി ലഭിക്കാനായി എന്തു കടുംകൈയും ചെയ്യാന്‍ മടിക്കാത്ത ആളാണ് പബ്ലിസിറ്റിയ്ക്കായി അല്പവസ്ത്രധാരിയായി നിരവധി ഫോട്ടോകളും വീഡിയോകളും പൂനം സോഷ്യന്‍ മീഡിയകളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഫേസ്ബുക്കിന്റെ നടപടിയ്ക്ക് പിന്നില്‍ ഈ ഫോട്ടോകളും വീഡിയോകളുമാകാനാണ് സാധ്യത