പൊതുകക്കൂസുകളില്‍ മനോരോഗം പ്രകടിപ്പിച്ചിരുന്നവര്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ അത് പ്രകടിപ്പിക്കുന്നു: രഞ്ചിത്ത്

കോഴിക്കോട്| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (16:51 IST)
ഫേസ്ബുക്കിലെ മലയാളികളുടെ പ്രകടനം കുറച്ച അതിര് കടക്കാറുണ്ടോ? ഉണ്ട് എന്നാണ് സംവിധായകന്‍ രഞ്ജിത്തിന്റെ അഭിപ്രായം. കോഴിക്കോട്ട് വച്ച് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വച്ച് ഫേസ്ബുക്കിലെ മലയാളികള്‍ ഫേസ്ബുക്കില്‍ ഉപയോഗിക്കുന്ന ഭാഷയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് രഞ്ജിത്ത്.

പണ്ട് മനോരോഗികള്‍ അവരുടെ പ്രകടനം നടത്തിയിരുന്നത് പൊതുകക്കൂസുകളിലും ട്രെയിന്‍ ടോയ്ലറ്റിലുമാണ് പക്ഷെ ഇന്ന് ഇത് ഫേസ്ബുക്കിലാണ്
നികൃഷ്ടമായ ഭാഷയാണ് ആളുകള്‍ ഫേസ്ബുക്കില്‍ ഉപയോഗിക്കുന്നത് രഞ്ചിത്ത് പറഞ്ഞു.

സിനിമയെ വിമര്‍ശിക്കാന്‍ ചിലരെ പണം കൊടുത്തു നിയോഗിച്ചിട്ടുണ്ട്.ഓരോ സിനിമാതാരവും
അവരവര്‍ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ അവരവരുടെ ആരാധകരെ അണിനിരത്തി ഉപഗ്രഹങ്ങള്‍ സൃഷ്ടിച്ചു രഞ്ചിത്ത് കൂട്ടിചേര്‍ത്തു.

മുന്നറിയിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാല്‍ അടുത്താഴ്ച വരുന്ന ഓണചിത്രങ്ങള്‍ക്കായി മുന്നറിയപ്പ് വഴിമാറി കൊടുക്കേണ്ട സാഹചര്യമാണ് ഉള്ളത് രഞ്ചിത്ത് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :