ജ്യോതിക തിരിച്ചെത്തുന്നു, 'ഹൌ ഓള്‍ഡ് ആര്‍ യു'വിലൂടെ

Last Updated: വ്യാഴം, 14 ഓഗസ്റ്റ് 2014 (11:37 IST)
പ്രശസ്ത നടിയും തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ഭാര്യയുമായ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക എത്തുന്നത്. ഹൌ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പിലൂടെയാണ് ജ്യോതികയുടെ തിരിച്ചുവരവ്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് തമിഴ് പതിപ്പിന്റെയും സംവിധായകന്‍. 
 
15 വര്‍ഷത്തിന്ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു വാര്യര്‍ക്ക് നിരുപമ രാജീവ് എന്ന നായിക വേഷം നേടിക്കൊടുത്ത പ്രശംസ ഏറെയാണ്. കഥാപാത്രത്തിന്റെ ശക്തിയാണ് ജ്യോതികയെ ഹൌ ഓള്‍ഡ് ആര്‍ യുവിലേക്ക് ആകര്‍ഷിച്ചത്. സാമൂഹ്യപ്രതിബദ്ധതയും സ്ത്രീശാക്തീകരണവും നല്‍കുന്ന തിരക്കഥ ജ്യോതികയ്ക്ക് ഏറെ ഇഷ്ടമായി. ജ്യോതികയുടെ തിരിച്ചുവരവ് സംബന്ധിച്ച് ഏറെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. 
 
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജ്യോതികയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ജോ കഥകള്‍ കേള്‍ക്കുന്നുണ്ട്. അവരെ ആകര്‍ഷിക്കുന്ന ഒരു കഥ വന്നാല്‍ അഭിനയിക്കും. ശക്തമായ ഒരു കഥപാത്രത്തിന് നോക്കിയിരിക്കുകയാണ്. അങ്ങനെ നല്ല ഒരു കഥ വന്നാല്‍ ഞാന്‍ നായകനാകണമെന്ന് നിര്‍ബന്ധമില്ല’ എന്നായിരുന്നു സൂര്യയുടെ മറുപടി.
 
ഹൌ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പില്‍ ജ്യോതിക നായികയാവുമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഫേസ്‌ബുക്കിലൂടെ സ്ഥിരീകരിച്ചു. സൂര്യയുടെ ടു ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളിലേക്കുള്ള 'ഹൗ ഓള്‍ഡ് ആര്‍ യു'വിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സൂര്യയുടെ കമ്പനിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...