വിനീതേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു, ഹിഷാം അബ്ദുൾ വഹാബിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

അഭിറാം മനോഹർ| Last Updated: ബുധന്‍, 4 ഡിസം‌ബര്‍ 2019 (19:35 IST)
റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗായകനാണ് ഹിഷാം അബ്ദുൾ വഹാബ്. പിന്നീട് സാൾട്ട് മാംഗോ ട്രീ തുടങ്ങിയ ചിത്രങ്ങളിലൂടെ സംഗീതസംവിധായകനുമായും ഹിഷാം തിളങ്ങി. എന്നാൽ അടുത്തിടെ ഹിഷാം വാർത്തകളിൽ ഇടം നേടിയത് ചിത്രത്തിൽ ഷാൻ റഹ്മാന് പകരമായി മറ്റൊരാൾ ആദ്യമായി സംഗീതം നിർവഹിക്കുന്നു എന്ന വാർത്തയുടെ പേരിലാണ്.

കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം വിനീത് ഒരുക്കുന്ന ചിത്രത്തിൽ നായകനാകുന്നത് പ്രണവ് മോഹൻലാലും നായികയായെത്തുന്നത് കല്യാണി പ്രിയദർശനുമാണ്. പതിവ്പോലെ ഈ വിനീത് ചിത്രത്തിലും ഷാൻ തന്നെയായിരിക്കും സംഗീതം നൽകുക എന്നാണ് പ്രേക്ഷകർ കരുതിയിരുന്നുവെങ്കിലും തന്നെ രംഗത്തെത്തി ഇത് തിരുത്തുകയായിരുന്നു.

ഇപ്പോൾ വിനീത് ശ്രീനിവാസനും തന്റെ സംഗീതജീവിതത്തെ തിരിച്ചറിഞ്ഞ ഷാൻ റഹ്മാനും ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് ഹിഷാം.

ഹിഷാം അബ്ദുൾ വഹാബിന്റെ ഹൃദയസ്പർശിയായ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എവിടെ നിന്നു തുടങ്ങണം എന്നെനിക്കറിയില്ല...കുറേ മാസങ്ങളായി എന്റെ ഹൃദയത്തിൽ മാത്രം സൂക്ഷിച്ചു വെച്ച, എന്റെ 10 വർഷത്തെ സംഗീത ജീവിതത്തെ തിരിച്ചറിഞ്ഞ് നൽകിയ ആ സമ്മാനം ഇന്നിവിടെ എന്റെ പ്രിയപ്പെട്ട ഷാനിക്ക നിങ്ങൾക്ക് തുറന്നു കാട്ടി. നന്ദി ഇക്ക, വാക്കുകളിൽ ഒതുങ്ങുന്നതല്ല ഇക്കയുടെ ഈ മനസ്സിന്റെ വലുപ്പം.

ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന, നമ്മളെ എല്ലാവരേയും ഒരേപോലെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രതിഭാസം ശ്രീ വിനീതേട്ടൻ, തന്റെ അടുത്ത സിനിമയുടെ സംഗീത സംവിധാനം ഹിഷാമാണ് നിർവഹിക്കുന്നതെന്ന് ഒട്ടും പതറാതെ വളരെ വ്യക്തമായി എന്നോട് പറഞ്ഞപ്പോൾ, എന്റെ ഹൃദയത്തിന് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.

അൽപനേരം ഞാൻ എന്റെ മുഖം രണ്ടു കൈ കൊണ്ടു മറച്ചു വെച്ചു. കരഞ്ഞതെന്തിനെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. മുഖം കഴുകിവന്ന് വിനീതേട്ടനോട് നമ്മൾ ചെയ്യുന്ന സിനിമയുടെ പേര് ചോദിച്ചു. “ഹൃദയം” എന്ന് പറഞ്ഞു. നന്ദി വിനീതേട്ട എന്നെയും കൂടി ഒപ്പം കൂട്ടിയതിന്.

എല്ലാവരുടേയും പ്രാർത്ഥനയോടു കൂടി എന്റെ സംഗീത ജീവിതത്തിന്റെ പുതിയ അദ്ധ്യായം ഇവിടെ തുടങ്ങുന്നു. കൂടെ ഉണ്ടാവണം.
ഹിഷാം അബ്ദുൽ വഹാബ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈസിംഗ പ്രദേശത്തെ കാട്ടില്‍ ഇന്ന് രാവിലെ ഒരു സ്‌കൂള്‍ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി
ആകെ 271 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...