‘അഡാറ് ലവിന്റെ ക്ലൈമാക്‍സ് ഇഷ്‌ടമാകുന്നില്ല, നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് കാരണം പ്രിയ വാര്യര്‍‘; ഒമര്‍ ലുലു

  oru adaar love , omar lulu , priya p varrier , ഒരു അഡാറ് ലവ് , ഒമര്‍ ലുലു , സിനിമ , പ്രിയ വാര്യര്‍
കൊച്ചി| Last Modified തിങ്കള്‍, 18 ഫെബ്രുവരി 2019 (09:03 IST)
തിയേറ്ററില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി മുന്നേറുന്ന ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തുന്നു.

പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്‌സാണ് പുതുതായി ഷൂട്ട് ചെയ്‌തതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കി.

ഇഷ്‌ടപ്പെട്ട പലര്‍ക്കും ക്ലൈമാക്‍സിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ഇക്കാര്യം നിരവധി പേര്‍ അറിയിച്ചതോടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ചിത്രത്തിന്റെ ദൈര്‍ഘ്യം 10 മിനിറ്റ് വെട്ടിക്കുറച്ച് 2.15 മണിക്കൂര്‍ ആക്കിയെന്നും സംവിധായകന്‍ പറഞ്ഞു.

സിനിമയ്‌ക്കെതിരെ നടക്കുന്ന നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് കാരണം പലര്‍ക്കും പ്രിയ വാര്യരോടുള്ള ദേഷ്യമാണ്. റിലീസിന് മുമ്പേ ഇവര്‍ സിനിമയ്‌ക്കെതിരെ ഡീഗ്രേഡിംഗ് ആരംഭിച്ചു. സിനിമ ഇഷ്‌ടമായവര്‍ പോലും അത് തുറന്നു പറയാന്‍ ശ്രമിക്കുന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :