നയൻതാരയ്ക്ക് പാരപണിത് പ്രഭുദേവ

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം പ്രഭുദേവ നായകനായി തമിഴ് സിനിമാ രംഗത്തേക്ക് തിരിച്ചെത്തുകയാണ്. എ എൽ വിജയ് സംവിധാനം ചെയ്യുന്ന ദേവി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

aparna shaji| Last Modified തിങ്കള്‍, 11 ജൂലൈ 2016 (15:02 IST)
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം നായകനായി തമിഴ് സിനിമാ രംഗത്തേക്ക് തിരിച്ചെത്തുകയാണ്. എ എൽ വിജയ് സംവിധാനം ചെയ്യുന്ന ദേവി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ചിത്രത്തിൽ മുൻകാമുകി നയൻതാരയ്ക്കിട്ട് പണികൊടുക്കുന്നുണ്ടെന്നാണ് വാർത്തകൾ. നയൻതാരയുടെ പ്രണയബന്ധങ്ങളെക്കുറിച്ച് പറയുന്നുണ്ടെന്ന് സിനിമയുമായി ബന്ധപ്പെട്ട
വൃത്തങ്ങൾ ആരോപിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

നയന്‍താരയുടെയും പ്രഭുദേവയുടെയും പ്രണയ ബന്ധം വിവാഹം വരെ എത്തിയിരുന്നു. നയന്‍താരയെ വിവാഹം ചെയ്യാനായി പ്രഭുദേവ ആദ്യ ഭാര്യ റംലത്തില്‍ നിന്നും വിവാഹ മോചനം നേടി. എന്നാല്‍ വിവാഹം നടക്കുന്നതിന് ആഴ്ചകള്‍ മുമ്പ് പ്രഭു ദേവയും നയന്‍താരയും പിരിയുകയായിരുന്നത്രെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :