ഷെയ്നെ വിലക്കരുതെന്ന് മോഹൻലാൽ; അമ്മ ഇടപെട്ടു, പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും

എസ് ഹർഷ| Last Modified ശനി, 30 നവം‌ബര്‍ 2019 (12:35 IST)
ഷെയിന്‍ നിഗത്തെ വിലക്കിയ നിര്‍മ്മാതാക്കളുടെ നിലപാടില്‍ വിയോജിപ്പറിയിച്ചതിന് പിന്നാലെ പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തിയതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയത് അതിവൈകാരികമാണെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് താരസംഘടനയുടെ നിലപാട്.

നിര്‍മ്മാതാക്കളുടെ നിലപാടില്‍ മോഹൻലാൽ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നു ബാബുരാജ് പറഞ്ഞിരുന്നു. ചര്‍ച്ചയിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നാണ് താരസംഘടനയുടെ നിലപാട് എന്നത് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ്, സെക്രെട്ടറി ആയ ഇടവേള ബാബു എന്നിവർ വ്യക്തമാക്കി.

ഷെയിന്‍ നിഗമിനെ വിലക്കിയതിനെതിരെയും, രണ്ട് സിനിമകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എടുത്തു പറഞ്ഞും നിഗമിന്റെ ഉമ്മ സുനില അമ്മക്ക് കത്ത് നല്‍കിയ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് താര സംഘടന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :