കൊച്ചി|
Last Modified വ്യാഴം, 11 ഡിസംബര്‍ 2014 (16:35 IST)
നടി മിത്ര കുര്യന്‍ വിവാഹിതയാകുന്നു. സംഗീത രംഗത്ത് പ്രശസ്തനായ വില്യംസാണ് വരന്‍. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.ജനുവരിയിലാണ് വിവാഹം. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ വില്യംസ്
നിരവധി മുന്‍നിര സംഗീതസംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് അമേരിക്കയില്‍ വച്ച് നടന്ന ഒരു ഷോയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
പെരുമ്പാവൂര്‍ സ്വദേശിയായ കുര്യന്റെയും ബേബിയുടെയും മകളാണ് മിത്രാ കുര്യന്‍ . ഡല്‍മ കുര്യനെന്നാണ് യഥാര്‍ത്ഥ പേര്. ഡാനി ഏക സഹോദരനാണ്. തൃശൂര്‍ സ്വദേശികളായ ഫ്രാന്‍സിസിന്റെയും മേഴ്‌സിയുടെയും മകനാണ് വില്യംസ്.
വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മിത്ര സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ദിലീപ് നായകനായ ബോഡിഗാര്‍ഡിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചാണ് മിത്ര പ്രശസ്തയാകുന്നത്. ഒരു കൊറിയന്‍ പട'മാണ്
മിത്ര ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.