റാച്ചി|
jibin|
Last Modified വ്യാഴം, 11 ഡിസംബര്‍ 2014 (14:17 IST)
കുടുംബത്തിലെ മുതിര്‍ന്നവരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച ദമ്പതികളെയും മൂന്ന് മക്കളെയും 28 വര്‍ഷത്തിന് ശേഷം സ്‌ത്രീയുടെ കുടുംബാംഗങ്ങള്‍ വെട്ടിക്കൊന്നു. ദുരഭിമാന കൊലയ്‌ക്ക് പ്രസിദ്ധമായ പാക്കിസ്ഥാനിലാണ് സംഭവം നടന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുടുംബത്തിലെ മുതിര്‍ന്നവരുടെ സമ്മതമില്ലാതെ ഫാത്തിമ മറ്റൊരു പുരുഷനെ വിവാഹം കഴിച്ചത്. അതിന് ശേഷം പാക്കിസ്ഥാനിലെ ജംഗിലില്‍ എത്തിയ ഇരുവരും ഇവിടെ താമസം തുടരുകയായിരുന്നു. ഇതിനിടെയില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളും ഉണ്ടായി. എന്നാല്‍ മൂന്ന് ദശകങ്ങള്‍ക്ക് ശേഷം ഫാത്തിമയുടെ വീട്ടുകാര്‍
ഇവരെ തേടി ഇസ്‌ളാമാബാദില്‍ നിന്നും ജംഗിലില്‍ എത്തുകയായിരുന്നു. വീട്ടിലെത്തിയ ഫാത്തിമയുടെ കുടുംബാംഗങ്ങള്‍ മഴുവും, കൃപാണും ഉപയോഗിച്ച് 60 കാരിയായ ഫാത്തിമയെയും ഭര്‍ത്താവിനെയും മക്കളെയും വെട്ടി വീഴ്ത്തുകയുമായിരുന്നു.
ആക്രമണത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട മക്കളില്‍ ഒരാളായ18കാരി നല്‍കിയ മൊഴിയാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്. ഇഷ്‌ടമില്ലാത്ത വിവാഹം കഴിച്ചെന്ന പേരില്‍ മൂന്ന് ദശകങ്ങള്‍ക്ക് ശേഷം പകരം വീട്ടുക എന്നത് അത്ര വിശ്വസനീയമല്ലെന്ന നിലപാടാണ് പൊലീസ് പറയുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.