'ബോബി ചെമ്മണ്ണൂർ ഉള്ള ഉദ്‌ഘാടനങ്ങളിൽ പോവാറില്ല, വിളിച്ചാൽ പോവരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്'; മറീന മൈക്കിൾ

നിഹാരിക കെ.എസ്|
നടി ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌ കഴിഞ്ഞ ദിവസമാണ്. തുടർച്ചയായി അശ്ലീല അധിക്ഷേപം നടത്തിയെന്നും അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹണിയുടെ പരാതി. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ പിന്തുണയ്ക്കുന്ന വിഭാഗവും ഹണി റോസിന് ഒപ്പം നിൽക്കുന്നവരും തമ്മിലുള്ള വാഗ്വാദം മുറുകുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിൽ ഹണി റോസിന് പിന്തുണയുമായി നടി മറീന മൈക്കിൾ.

ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങൾ ഉദ്‌ഘാടനം ചെയ്യാൻ പോയിട്ടുണ്ടെങ്കിലും അദ്ദേഹം അവിടെ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താറുണ്ടെന്നാണ് മറീന മൈക്കിൾ പറയുന്നത്. പണമുണ്ടായത് കൊണ്ട് മാത്രം കാര്യമില്ലെന്നും പെരുമാറാൻ കൂടി അറിയണമെന്നും മറീന മൈക്കിൾ പ്രതികരിച്ചു.
ഹണിയുടെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും താരം വാഗ്‌ദാനം ചെയ്‌തു. എന്നാൽ പല കേസുകളും ഒത്തുതീർപ്പ് ആവുകയോ തേഞ്ഞുമാഞ്ഞ് പോവുകയോ ചെയ്യുന്നതാണ് കാണാറുള്ളതെന്നും ഈ കേസ് അങ്ങനെ ആവാതിരിക്കട്ടെയെന്നും മറീന മൈക്കിൾ ചൂണ്ടിക്കാട്ടി.
മനോരമ ഓൺലൈനിനോടായിരുന്നു നടിയുടെ പ്രതികരണം.

'ബോബി ചെമ്മണ്ണൂരിന്റെ ആറോ ഏഴോ കടകളുടെ ഉദ്‌ഘാടനത്തിന് ഞാൻ പോയിട്ടുണ്ട്. അവിടെ ബോബി ചെമ്മണ്ണൂരിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അവിടുത്തെ ജീവനക്കാർ വളരെ മാന്യമായിട്ടാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ കമന്റുകൾ കാണുന്നത് കൊണ്ട് തന്നെ ബോബി അവിടെയുണ്ടോ എന്ന് വിളിച്ചു ചോദിക്കാറുണ്ട്. ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഉദ്‌ഘാടന പരിപാടികളിൽ പങ്കെടുക്കാറുള്ളൂ. ഒരിടത്തും ഇങ്ങനെ ചോദിക്കേണ്ട കാര്യമില്ല. എന്നാൽ അവിടെ അങ്ങനെ ചോദിച്ചേ പറ്റൂ.

എന്നോട് പൊതുവെ പലരും പറയാറുണ്ട്, അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ വിളിച്ചാൽ പോകരുതെന്ന്. പൊതുജനങ്ങൾക്ക് അങ്ങനെയൊരു ധാരണ കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. ആ സ്ഥാപനത്തിനെ താനൊരിക്കലും കുറ്റം പറയില്ല. ഹണി റോസ് ഇങ്ങനെ രംഗത്ത് വന്നതിൽ സന്തോഷമുണ്ട്. എങ്കിലും ഇതിന്റെ അനന്തരഫലം എന്താകുമെന്ന ആശങ്കയുണ്ട്. പലപ്പോഴും ഒത്തുതീർപ്പിലേക്കാണ് പോവാറുള്ളത്. കുറ്റം ചെയ്‌തവർക്ക് ശിക്ഷ കിട്ടുന്നത് കാണാറില്ല. ഹണി വളരെ ബോൾഡായി തന്നെ മുന്നോട്ട് പോവുമെന്ന് കരുതാം. ആ വ്യക്തിയുടെ ദ്വയാർത്ഥപ്രയോഗം മോശമായി പോയി.

ബോബി ചെമ്മണ്ണൂർ ന്യൂയർ പരിപാടിക്ക് ആളുകളെ വിളിച്ച രീതി ഇന്നും ഞാൻ ഓർക്കുന്നു. കുടിക്കാൻ ഉള്ളത് ഞങ്ങൾ തരും, കളിക്കാനുള്ളത് നിങ്ങൾ കൊണ്ടുവരണമെന്നാണ് അന്ന് പറഞ്ഞത്. ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ സംസാരം. അവിടെ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾ ഒക്കെ ഇതോടെ ആരായി? നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ചിന്താഗതിയുടെ കുഴപ്പമെന്നാവും മറുപടി. ഓരോരുത്തർക്കും ഒരു ക്ലാസ് ഉണ്ടാവും, പണത്തിന് ഒരിക്കലും അത് മാറ്റാൻ കഴിയില്ല. ആളുകളുടെ അടിസ്ഥാന സ്വഭാവം മാറില്ല. കാലങ്ങളായി പലരും ഹണിയെ ടാർഗറ്റ് ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട്.ഹണി എവിടെയെങ്കിലും മോശം പ്രതികരണം നടത്തിയതായി കണ്ടിട്ടില്ല. എല്ലാം സഹിക്കുമ്പോഴും ഒരു പരിധി കഴിഞ്ഞാൽ ആരായാലും പ്രതികരിച്ചു പോവും', നടി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ആണ്‍കുട്ടികള്‍ 25 വയസ്സിനുള്ളില്‍ വിവാഹം കഴിക്കണം; അവര്‍ ...

ആണ്‍കുട്ടികള്‍ 25 വയസ്സിനുള്ളില്‍ വിവാഹം കഴിക്കണം; അവര്‍ സ്വയം പങ്കാളികളെ കണ്ടെത്തുകയും വേണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
പെണ്‍കുട്ടികളുടെ വിവാഹത്തേക്കാള്‍ ആണ്‍കുട്ടികളുടെ വിവാഹത്തിന് കൂടുതല്‍ ശ്രദ്ധ ...

ആലപ്പുഴയില്‍ പഞ്ചായത്ത് ജീവനക്കാരിയും മകളും ട്രെയിനിന് ...

ആലപ്പുഴയില്‍ പഞ്ചായത്ത് ജീവനക്കാരിയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
ആലപ്പുഴ തകഴിയില്‍ വ്യാഴാഴ്ച ട്രെയിന്‍ തട്ടി ഒരു സ്ത്രീയും മകളും മരിച്ചു. തകഴി കേളമംഗലം ...

ഒന്നര മാസം കഴിഞ്ഞിട്ടും എസി റിപ്പയര്‍ ചെയ്തു നല്‍കിയില്ല; ...

ഒന്നര മാസം കഴിഞ്ഞിട്ടും എസി റിപ്പയര്‍ ചെയ്തു നല്‍കിയില്ല; സര്‍വീസ് സെന്ററിനു 30,000 രൂപ പിഴ
എതിര്‍കക്ഷി 10,000/- രൂപ എസ്റ്റിമേറ്റ് തുക നിശ്ചയിക്കുകയും അതില്‍ അയ്യായിരം രൂപ ...

തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി: ...

തൊഴില്‍ തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി: തായ്ലാന്റില്‍ കുടുങ്ങിയ മൂന്നു മലയാളികളെ നാട്ടിലെത്തിച്ചു
തായ്ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ അതിര്‍ത്തിയിലെ കുപ്രസിദ്ധമായ ഗോള്‍ഡന്‍ ...

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ ...

രാജ്യത്തിന്റെ  മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും  എതിരായ  കടന്നാക്രമണം, തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
വര്‍ക്കല ശിവഗിരിയില്‍ മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര ...