ലാലേട്ടന്റെ മുഖത്ത് നോക്കി ഡയലോഗ് പറയാൻ കഴിയില്ല, ആകെ ബ്ലാക്കായി പോകും!

''എനിക്ക് നായകനാകണ്ടേ... ഇങ്ങനെയൊക്കെ ജീവിച്ച് പോയാൽ മതി''- ഷറഫുദ്ദീൻ

aparna shaji| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2016 (11:54 IST)
പ്രേമത്തിലെ ഗിരിരാജൻ കോഴിയെ പെട്ടന്നൊന്നും മറക്കാൻ കഴിയില്ല. 'കോഴിയെ' ഗംഭീരമാക്കിയ ഷറഫുദ്ദീനെയും ആരും മറന്നു കാണില്ല. മോഹൻലാലിനൊപ്പമുള്ള മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. അതുല്യ നടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ അതിയായ സന്തോഷം താരത്തിനുണ്ട്.

ചെറുപ്പം മുതലേ ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ക്യാമറയ്ക്ക് മുന്നില്‍ ലാലേട്ടനെന്ന മഹാനടന് മുന്നില്‍ നില്‍ക്കുമ്പോള്‍ വല്ലാത്ത ടെന്‍ഷനായിരുന്നു. ലാലേട്ടനൊപ്പമുള്ള സീന്‍ ചിത്രീകരിക്കുമ്പോള്‍, ആദ്യ ഷോട്ടില്‍ തന്നെ ഞാന്‍ ഡയലോഗ് തെറ്റിച്ചു. ലാലേട്ടന്റെ മുഖത്ത് നോക്കി നില്‍ക്കുമ്പോള്‍ ഡയലോഗ് മറന്ന്, ആകെ ബ്ലാക്കായി പോകും. ഡയലോഗ് തെറ്റിച്ചപ്പോള്‍ ഞാന്‍ ലാലേട്ടനോട് സോറി പറഞ്ഞു. അപ്പോള്‍ ലാലേട്ടന്‍ മോനെ കുഴപ്പമില്ല എന്ന് പറഞ്ഞു. അതാണ് നമ്മുടെ ഒരു ധൈര്യമെന്ന് ഷറഫുദ്ദീൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ഓരോ സിനിമയും പുതിയ അനുഭവമാണ് എനിക്ക് പകര്‍ന്നു നല്‍കുന്നത്. അഭിനയിച്ച എല്ലാ സിനിമയിൽ നിന്നും പുതിയ പുതിയ കാര്യങ്ങളാണ് പഠിക്കുന്നതെന്നും താരം പറയുന്നു. സിനിമയില്‍ നായകനായൊക്കെ വിളിയ്ക്കുന്നുണ്ട്. എന്നാല്‍ എന്റെ ഇപ്പോഴത്തെ എക്‌സ്പീരിയന്‍സില്‍ നായകനാകാന്‍ താത്പര്യമില്ല.
ഞാനിപ്പോള്‍ പഠിക്കുകയാണ്. അഭിനയത്തിലാണ് ശ്രദ്ധയെന്നും ഷറഫുദ്ദീൻ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :