രേണുക വേണു|
Last Modified ചൊവ്വ, 25 മാര്‍ച്ച് 2025 (14:57 IST)
മലയാളത്തിലെ ഏറ്റവും വലിയ റിലീസായി എമ്പുരാന്‍ തിയറ്ററുകളിലെത്തുകയാണ്. മാര്‍ച്ച് 27 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. രാവിലെ ആറിനാണ് ആദ്യ ഷോ. അതേസമയം എമ്പുരാനിലെ സര്‍പ്രൈസ് എന്താണെന്ന് അറിയാന്‍ സിനിമാ ലോകം മൊത്തം അക്ഷമരായി കാത്തിരിക്കുകയാണ്.
എമ്പുരാനില്‍ സാക്ഷാല്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് എമ്പുരാനിലെ സര്‍പ്രൈസ് മമ്മൂട്ടി അല്ലെന്നാണ്. ഏതെങ്കിലും തരത്തില്‍ മമ്മൂട്ടി എമ്പുരാന്റെ ഭാഗമായിട്ടില്ല. മാത്രമല്ല ചിത്രത്തില്‍ ഫഹദ് ഫാസിലും ഇല്ല.
അതേസമയം എമ്പുരാനില്‍ ഒരു പ്രമുഖ താരം കാമിയോ റോളില്‍ എത്തുന്നുണ്ട്. അത് ആരാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.