ഉണ്ടയിലെ ആക്ഷൻ കോരിത്തരിപ്പിക്കും, മമ്മൂട്ടിക്ക് ഡ്യൂപ്പ് ഇല്ലായിരുന്നു: ശ്യാം കൌശൽ

Last Modified വെള്ളി, 31 മെയ് 2019 (11:19 IST)
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട.മമ്മൂട്ടി ഇന്‍സ്‌പെക്ടര്‍ മണിയായി എത്തുന്ന പുതിയ ചിത്രം ഉണ്ടയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച് ഓരോ ദിവസവും ആകാംഷജനകമായ വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷന്‍ സീനുകളില്‍ മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍ ശ്യാം കൗശല്‍. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ എനര്‍ജി ഇന്നും പഴയതുപോലെ ഉണ്ടെന്നും ചിത്രത്തിലെ എല്ലാ ആക്ഷന്‍ രംഗങ്ങളും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിൽ മമ്മൂക്കയോടൊപ്പം ആസിഫലിയും ഷൈൻ ടോം ചാക്കോയും ഉണ്ട്. ഈ കോമഡി എന്‍റര്‍ടെയ്നറിൽ ബോളിവുഡിലെ മുന്‍നിര ആക്ഷന്‍ കോറിയോഗ്രാഫര്‍മാരിലൊരാളായ ശ്യാം കൗശലാണ് ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്.

ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. ഡെറിക്ക് അബ്രഹാം പോലെ മികച്ചൊരു പോലീസ് ഓഫീസര്‍ വേഷമാണ് ചിത്രത്തിലും മമ്മൂക്കയ്ക്കുളളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :