ഇനി മമ്മൂട്ടി ബി.ഉണ്ണികൃഷ്ണന്റെ സെറ്റിലേക്ക്; ഷൂട്ടിങ് ജൂണ്‍ പകുതിയോടെ ആരംഭിക്കും, ഒപ്പം മഞ്ജു വാരിയറും

രേണുക വേണു| Last Modified ശനി, 7 മെയ് 2022 (12:17 IST)

കെട്ട്യോളാണ് എന്റെ മാലാഖയുടെ സംവിധായകന്‍ നിസാം ബഷീര്‍ അണിയിച്ചൊരുക്കുന്ന റോഷാക്ക് പൂര്‍ത്തിയായാല്‍ മമ്മൂട്ടി പോകുക ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ സെറ്റിലേക്ക്. ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലാണ് അടുത്തതായി മമ്മൂട്ടി അഭിനയിക്കുന്നത്. ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന്റെ തിരക്കഥ.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ഡ്രാമയായിരിക്കും ചിത്രം. ഉദയകൃഷ്ണ അവസാനമായി തിരക്കഥ രചിച്ചത് ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിന് വേണ്ടിയാണ്. ഈ ചിത്രം തിയറ്ററുകളില്‍ വമ്പന്‍ പരാജയമായിരുന്നു.

മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മഞ്ജു വാരിയറാണ് നായിക. ബിജു മേനോനും പ്രധാന വേഷത്തിലെത്തുമെന്നാണ് വിവരം. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ 15 ന് ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :