2018 movie: പുലിമുരുകനെ പിന്നിലാക്കി '2018', മുന്നില്‍ ലൂസിഫര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 മെയ് 2023 (10:33 IST)
കുതിപ്പ് തുടരുകയാണ്. പ്രവര്‍ത്തി ദിനങ്ങളിലും ചിത്രം കാണാന്‍ വന്‍തിരക്ക് അനുഭവപ്പെടുന്നു. പുലിമുരുകനെ പിന്നിലാക്കി കേരളത്തിലെ തിങ്കളാഴ്ച കളക്ഷന്‍.

കേരളത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ നാലാമത്തെ മികച്ച തിങ്കളാഴ്ച കളക്ഷനാണ് 2018 സ്വന്തമാക്കിയത്. കെജിഎഫ് 2, ബാഹുബലി, ലൂസിഫര്‍, 2018, പുലുമുരുകന്‍ തുടങ്ങിയ സിനിമകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളത്. ഇന്നലെ നാല് കോടിയോളം വരുമാനം 2018 ഉണ്ടാക്കി. ചൊവ്വാഴ്ച കളക്ഷന്‍ ഇത്തരത്തില്‍ ഉണ്ടാവുന്നത് ഇത് ആദ്യമാണെന്നാണ് പറയപ്പെടുന്നത്. 2018ന്റെ കേരളത്തിലെ കളക്ഷന്‍ 17 കോടി പിന്നിട്ടു. ആഗോള കളക്ഷന്‍ 40 കോടിയോളം വരും.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :