ജഗന്നാഥ വർമ - കാക്കിക്കുള്ളിലെ കലാകാരൻ

മലയാള സിനിമയുടെ കാരണവർ ജഗന്നാഥ വർമ വിടപറഞ്ഞു

aparna shaji| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2016 (13:58 IST)
മലയാള സിനിമയുടെ കാരണവർ ആയിരുന്നു ജഗന്നാഥ വർമ. മുപ്പത്തിയഞ്ച് വര്‍ഷത്തിലധികമായി മലയാള സിനിമയില്‍ സജീവമായിരുന്ന ഒരു കാക്കിയിട്ട കലാകാരൻ ആയിരിന്നുവെന്ന് ആർക്കൊക്കെ അറിയാം. ജഗന്നാഥ വർമയെന്ന കലാകാരനെ എല്ലാവർക്കും അറിയാം, എന്നാൽ ജഗന്നാഥ വർമയെന്ന ജില്ലാ പൊലീസ് സൂപ്രണ്ടിനെ അധികമാർക്കും അറിയില്ല. ജില്ലാ പൊലീസ് സൂപ്രണ്ട് ആയി വിരമിച്ച ജഗന്നാഥന്റെ മുഖവും ശശീരവും ഒരു കലാകാരന്റേത് തന്നെയായിരുന്നു.

കുട്ടിക്കാലം മുതല്‍ കഥകളി നടനായിരുന്നു. നാല് പതിറ്റാണ്ടുകാലം സിനിമയിലും സീരിയിലും നിറഞ്ഞുനിന്നു. പോലീസ് സേനയില്‍ നിന്ന് വിരമിച്ചശേഷം മേളവാദ്യം പഠിച്ചു. 74ആം വയസ്സിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മുപ്പത്തിയഞ്ച് വര്‍ഷത്തിലധികമായി മലയാള സിനിമയില്‍ സജീവമായിരുന്നു ജഗന്നാഥ വര്‍മ. കഥകളിയെന്നാൽ ജഗന്നാഥന് ജീവനായിരുന്നു. സിനിമയിലും കഥകളി വേഷങ്ങള്‍ക്ക് മവെരാളെ തിരയേണ്ടിവന്നിരുന്നില്ല അണിയറ പ്രവര്‍ത്തകര്‍ക്ക്.

മലയാള സിനിമയുടെ കാരണവരായിരുന്നു ജഗന്നാഥ വർമയെന്ന് പറയാൻ കാരണവുമുണ്ട്. മിക്കവാറും സിനികളില്‍ ജഡ്ജിയുടെയോ കുടുംബത്തിലെ കാരണവരുടെയോ വേഷമാണ് ജഗന്നാഥ വര്‍മയ്ക്ക് ലഭിച്ചിരുന്നത്. ആറാം തമ്പുരാനിലെ വേഷവും ലേലത്തിലെ വികാരിയുടെ വേഷവും ചെറുതെങ്കിലും ഏറെ ശ്രദ്ധേയമായിരുന്നു. കഥകളിയുടെ ഈ പിന്‍ബലമാവാം ആഢ്യത്വം നിറഞ്ഞ നമ്പൂതിരി, തമ്പുരാന്‍ വേഷങ്ങള്‍ അനായാസമായി പകര്‍ന്നാടാന്‍ ജഗന്നാഥ വര്‍മയ്ക്ക് കരുത്തേകിയത്. ഓരോ കഥാപാത്രങ്ങളിലും തന്റേതായ മുദ്ര ചാര്‍ത്താനും വര്‍മയ്ക്ക് കഴിഞ്ഞു.

978 ല്‍ എ. ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മുപ്പത്തിയഞ്ച് വര്‍ഷങ്ങളിലായി 108 ചിത്രങ്ങളില്‍ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മാറ്റൊലിക്ക് ശേഷം 1979 ല്‍ നക്ഷത്രങ്ങളേ സാക്ഷി, 1980 ല്‍ അന്തഃപ്പുരം, 1984 ല്‍ ശ്രീകൃഷ്ണപ്പരുന്ത്, 1987 ല്‍ ന്യൂഡെല്‍ഹി തുടങ്ങി 2012ല്‍ പുറത്തിറങ്ങിയ ഡോള്‍സ് വരെയാണ് ജഗന്നാഥ വര്‍മയുടെ സിനിമകള്‍.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ജഗന്നാഥ വർമ ഇന്ന് രാവിലെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.
മകൻ മനുവർമ സിനിമാ നടനാണ്. പ്രശസ്ത സംവിധായകൻ വിജി തമ്പി മരുമകനാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് ...

വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ഔദ്യോഗിക വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ...

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ...

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മുത്തോലി പഞ്ചായത്ത് യുഡി ക്ലാര്‍ക്ക് ബിസ്മിയെ കാണാതായതായി പരാതി. വ്യാഴാഴ്ച രാവിലെ 10 ...

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ
ആറ്റിങ്ങല്‍ ഇടയ്‌ക്കോട് സ്വദേശി കിരണ്‍ കുമാറില്‍ നിന്ന് പണം തട്ടിയ പാലക്കാട് കൊല്ലങ്കോട് ...

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ ...

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാന്‍ കഴിയും; ഇക്കാര്യങ്ങള്‍ അറിയണം
ഏപ്രില്‍ 1 ന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍, 2025 ലെ ആദായനികുതി ബില്ലിലെ ...

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം ...

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ
താനൂര്‍ എളാരം കടപ്പുറം കോളിക്കാനകത്ത് ഇസ്ഹാഖ് എന്ന 34 കാരനാണ് താനൂര്‍ പോലീസിന്റെ ...