കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (15:00 IST)
സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മക്കളോടും അതേ സ്‌നേഹം മലയാളികള്‍ക്ക് ഉണ്ട്. കാളിദാസ് ജയറാം സിനിമയില്‍ സജീവമാണ്. മാളവികയും അഭിനയ പാതയില്‍ ഇഷ്ടത്തോടെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ തന്നെയാണ്. പരസ്യ ചിത്രങ്ങളിലെല്ലാം മുഖം കാണിച്ചിട്ടുണ്ട്. ജയറാമിനൊപ്പം ജ്വല്ലറി പരസ്യങ്ങളില്‍ മാളവിക നേരത്തെ എത്തിയിരുന്നു.
3.15 ഫോളോവേര്‍സ് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ള മാളവിക സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞവര്‍ഷം മായം സെയ്ത് പോവെ എന്ന തമിഴ് മ്യൂസിക് ആല്‍ബത്തില്‍ അഭിനയിച്ചിരുന്നു. 18 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കാന്‍ വീഡിയോയ്ക്ക് ആയി. ഇപ്പോള്‍ മാളവികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ചര്‍ച്ചയാകുന്നത്. മാളവിക പ്രണയത്തിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.ഒരു കാറില്‍ രണ്ട് കൈകള്‍ ചേര്‍ത്ത് ഇരിക്കുന്ന ചിത്രത്തിനൊപ്പം ഹിന്ദി പ്രണയഗാനവും ചേര്‍ത്തിട്ടുണ്ട്. ഇതിന് പിന്നാലെ മാളവിക പ്രണയത്തിലാണെന്ന് തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചു. താരപുത്രി തന്നെ അധികം വൈകാതെ ഇത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.