'കാര്യസ്ഥനില്‍ ഡയലോഗ് ഒന്നുമുണ്ടായിരുന്നില്ല'; ഇന്ന് 'ആര്‍ ഡി എക്‌സ്'ലെ നായിക, ദിലീപ് സിനിമയില്‍ അഭിനയിച്ച ഓര്‍മ്മകള്‍ പങ്കുവെച്ച് മഹിമ നമ്പ്യാര്‍

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (09:12 IST)
മഹിമ നമ്പ്യാര്‍ എന്ന നടിയെ മലയാളികള്‍ ആദ്യം കണ്ടത് 2010 ല്‍ പുറത്തിറങ്ങിയ കാര്യസ്ഥന്‍ എന്ന ദിലീപ് ചിത്രത്തിലാണ്. നടന്റെ സഹോദരിയായി ശ്രീ വന്നു പോയെങ്കിലും ഡയലോഗ് ഒന്നും മഹിമയ്ക്ക് ഉണ്ടായിരുന്നില്ല. 15 വയസ്സായിരുന്നു കാര്യസ്ഥനില്‍ അഭിനയിക്കുമ്പോള്‍ മഹിമയുടെ പ്രായം. ഇന്ന് 'ആര്‍ ഡി എക്‌സ്'ലെ
നായിക
എന്ന നിലയില്‍ അറിയപ്പെടുന്ന നടി കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കാര്യസ്ഥനില്‍ അഭിനയിച്ച തന്റെ അനുഭവം മഹിമ പങ്കുവെച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കാര്യസ്ഥനില്‍ തനിക്ക് ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം ഇത്രയും വലിയ താര നിരയെ നേരില്‍ കണ്ട ഷോക്കില്‍ ആയിരുന്നു. ആ സമയത്ത് ആരോടും പോയി സംസാരിക്കാനുള്ള ധൈര്യം ഒന്നും ഇല്ലായിരുന്നു. എല്ലാവരുടെയും കൂടെ നില്‍ക്കാ സംസാരിക്കാ അതൊക്കെ ഒരു ഫണ്‍ ആയിരുന്നു. ആദ്യമായി സിനിമ ചെയ്യുന്ന ഒരാള്‍ എന്ന പേടിയുണ്ടായിരുന്നു, അതൊക്കെ മാറ്റാന്‍ കാര്യസ്ഥന്‍ എന്ന സിനിമയിലൂടെ ആയെന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

കാസര്‍കോഡ് സ്വദേശിയായ നടി 1994 ഡിസംബര്‍ 21 നാണ് ജനിച്ചത്. 28 വയസ്സാണ് പ്രായം.2012ല്‍ സട്ടയ് എന്ന സിനിമയിലൂടെ തമിഴിലും സജീവമായി. 2017ല്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസില്‍ വേദിക എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലേക്ക് തിരിച്ചെത്തി. അജയ് വാസുദേവായിരുന്നു ചിത്രം സംവിധാനം ചെയ്തത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :