മഹാനടിയിലെ സൂപ്പർതാരം കീർത്തിയാണ്: നടിയെ വാനോളം പ്രശംസിച്ച് ദുൽഖർ

താരജാഡയില്ലാതെ സഹതാരത്തെ പുകഴ്ത്തി ദുൽഖർ

അപർണ| Last Modified വെള്ളി, 11 മെയ് 2018 (12:42 IST)
അഭിനേതാവെന്ന നിലയില്‍ ഒരു താരത്തെ സംബന്ധിച്ചിടത്തോളം ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ഭാഷയുടെ അതിര്‍വരമ്പുകളില്ലാത്ത സ്വീകാര്യത. മലയാളികളുടെ പ്രിയങ്കരനായ ദുൽഖർ സൽമാൻ ഇപ്പോൾ തെലുങ്കിലും താരമായി മാറുകയാണ്.

നേരത്തേ, മണിരത്നത്തിന്റെ ഓ. കെ കണ്മണിയെന്ന ചിത്രത്തിലൂടെ ദുൽഖർ തമിഴിലെ താരമായി മാറിയിരുന്നു. ഇപ്പോൾ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം മഹാനടിയിലൂടെ താനൊരു മികച്ച നടനാണെന്ന് തെളിയിച്ചിരിക്കുകയാണ് ദുൽഖർ.

സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് സിനിമയ്ക്കും ദുൽഖറിനും ലഭിക്കുന്നത്. ജമനി ഗണേശനായി അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ദുൽഖർ പറയുന്നു. ഞാനല്ല കീര്‍ത്തിയാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. ജാഡകളൊന്നുമില്ലാതെ ദുൽഖർ കീർത്തിയെ അഭിനന്ദിക്കുകയും ചെയ്തു. കീർത്തി വളരെ മികച്ച രീതിയിലാണ് സാവിത്രിയുടെ റോൾ ചെയ്തതെന്നും ദുൽഖർ പറയുന്നു.

മണിരത്നം സാറിനോട് തനിക്ക് വളരെ ബഹുമാനം ആണെന്നും ദുൽഖർ പറയുന്നു. മഹാനടിയുടെ വിശേഷങ്ങൾ പങ്കിവയ്‌ക്കുന്നതിനിടെയാണ് മണിരത്‌നത്തിന്റെ കൂടെ ചെയ്‌തതിന്റെ അനുഭവം ദുൽഖർ പങ്കുവെച്ചത്. മണിരത്‌നം സാറിനെ കാണുമ്പോൾ എന്തെങ്കിലും ബുദ്ധിപരമായി ചോദിക്കാൻ മനസ്സ് പറയും. പക്ഷേ ചോദിക്കാൻ കഴിയില്ല. അവസാനം ധൈര്യം സംഭരിച്ച് ചോദിക്കും. സർ, അഞ്‌ജലി പടത്തിൽ എങ്ങനെയാണ് ആ സീൻ ചെയ്തത്, എന്റെ ചോദ്യത്തിനുള്ള ഉത്തരം സാർ രണ്ട് വരിയിൽ ഒതുക്കും. ഞാൻ പെട്ടെന്ന് നിശബ്‌ദനാവുകയും ചെയ്യും. മണിസാറിനോടുള്ള ബഹുമാനം കാരണമാണ് എനിക്ക് വാക്കുകൾ കിട്ടാത്തത്."




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :