5 ഭാഷകളിലായി 'ലിയോ' നെറ്റ്ഫ്ലിക്സിൽ എത്തി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 നവം‌ബര്‍ 2023 (14:05 IST)
വിജയുടെ ആക്ഷൻ ത്രില്ലർ ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ഒക്ടോബര്‍ 19 ന് തീയറ്ററുകളിൽ എത്തിയ സിനിമ നെറ്റ്ഫ്ലിക്സിലൂടെയാണ് ഇനി കാണാം. ഉച്ചയ്ക്ക് 12 30നാണ് സ്ട്രീമിംഗ് ആരംഭിച്ചത്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷയായി റിലീസ് ചെയ്തു.

തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് ലിയോ നേടിയത്.കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രവും ഇതുതന്നെ.

റിലീസ് ചെയ്ത ദിവസം സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചില്ലെങ്കിലും വലിയൊരു ഓപ്പണിങ് നേടാൻ സിനിമയ്ക്കായി. ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് ആയ 148.5 കോടിയാണ് ലിയോ നേടിയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :