കത്തിക്കെതിരായ ഹര്‍ജി കോടതി തള്ളി

ചെന്നൈ| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (16:57 IST)
മുരുകദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം കത്തിക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിന് നല്‍കിയ കേസ് ചെന്നൈ സിവില്‍ കോര്‍ട്ട് തള്ളി.

ഗോപി നായനാര്‍
എന്ന ആളാണ് ചിത്രത്തിനെതിരെ കേസ് നല്‍കിയിരുന്നത്. മുരുകദോസിനെതിരെയും പ്രൊഡക്ഷന്‍
മാനേജര്‍ക്കെതിരെയുമായിരുന്നു കേസ്.കത്തിയുടെ കഥ തന്റേതാണെന്നായിരുന്നു ഗോപി അവകാശപ്പെട്ടത്.

പരാതിക്കാരന്റെ കൈയ്യില്‍ തക്കതായ തെളിവുകളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് കോടതി കേസ് തള്ളിയത്.
നേരത്തെ ചിത്രം റിലീസ് ചെയ്യരുതെന്ന് പറഞ്ഞ് ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :