Abraham Ozler OTT: ജയറാമിന് തിരിച്ചുവരവ് നൽകിയ ഓസ്ലർ ഒടിടിയിലേക്ക്? എവിടെ കാണാം?

Insomnia, Jayaram, What is Insomnia, Sleeping Disorder, Health News
Jayaram (Ozler)
അഭിറാം മനോഹർ| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (21:42 IST)
മലയാളി സിനിമാപ്രേക്ഷകർ 2024ൽ ഏറ്റവും കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു ജയറാം മിഥുന്‍ മാനുവല്‍ ചിത്രമായ എബ്രഹാം ഓസ്ലര്‍. മെഗാതാരം മമ്മൂട്ടി കൂടി സിനിമയിലേയ്‌ക്കെത്തിയപ്പോള്‍ റിലീസ് ദിവസം മുതല്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

സിനിമ റിലീസ് ചെയ്ത് നാലാഴ്ച കഴിയുമ്പോള്‍ സിനിമകള്‍ ഒടിടിയിലെത്തുന്നത് ഇപ്പോള്‍ പതിവാണ്. അങ്ങനെയെങ്കില്‍ ചിത്രം നാളെ 28 ദിവസത്തെ തിയേറ്റര്‍ റണ്‍ പൂര്‍ത്തിയാക്കുകയാണ്. ഇതോടെ ഫെബ്രുവരി രണ്ടാം വാരത്തില്‍ സിനിമ ഒടിടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലഭ്യമായ അപ്‌ഡേറ്റുകള്‍ പ്രകാരം ആമസോണ്‍ െ്രെപമിലായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം ലോകമെമ്പാടും നിന്നായി 39 കോടി രൂപയോളമാണ് കളക്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :