ദുൽഖറിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്: ചിന്ത ജെറോം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ജൂലൈ 2023 (21:15 IST)
മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ സിനിമാലോകമാകെ തരംഗമായ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി ചിന്താ ജെറോം. ദുല്‍ഖറിന്റെ നായികയായി അഭിനയിക്കണമെന്നല്ല താന്‍ ഉദ്ദേശിക്കുനതെന്നും അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും ചിന്ത ജെറോം പറയുന്നു.

എനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മമ്മൂക്കയെ അറിയാം പക്ഷേ ദുല്‍ഖറിനെ നേരിട്ട് കണ്ടിട്ടില്ല. ദുല്‍ഖറിന്റെ നായികയാകണമെന്നല്ല. ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം. സണ്ണി വെയ്ന്‍ എന്റെ അടുത്ത സുഹൃത്താണ്. സണ്ണിയുടെ അടുത്ത സ്‌നേഹിതനാണ് ദുല്‍ഖര്‍, ആ വഴിക്കും എനിക്ക് കാര്യങ്ങള്‍ എളുപ്പമാണ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിന്ത പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :